രചന : മംഗളൻ എസ്✍

കടലുകണ്ടിതുവരെ മതിയായില്ലേ
കടലോരം നാമെത്ര നേരമായി
കടലെത്ര കണ്ടാലും മതിവരില്ല
കടലോരം പ്രണയത്തിന്നൂർജ്ജമല്ലോ!

കടൽ കണ്ടുമതിയിങ്ങുപോരുമുത്തേ
കടലടക്കമുള്ള ചിത്രമെടുക്കാം
കടലോളം പ്രണയമെനിക്കു തന്ന
കണവനുമായുള്ള കടൽ ചിത്രമാ!

കതിരവൻ പടിഞ്ഞാറ്റെത്തുന്ന നേരം
കനകം വിതറുമീ കടൽത്തീരത്തിൽ
കടലിന്റെ നീലിമ മെല്ലെ മറയും
കനകാമൃതമാകും കടപ്പുറവും..!

കതിരവൻ കടലിലുമാകാശത്തും
കനകപ്പൂഞ്ചേല യിന്നണിയിക്കുമ്പോൾ
കണവനൊപ്പം നിന്നുചിത്രം മെനയാൻ
കനവുണ്ടുമനമാകെ പ്രാണേശ്വരാ!

By ivayana