രചന : ചാരുംമൂട് ഷംസുദീൻ✍

ഉമ്മറത്തിണ്ണയി
ലന്തിവിളക്കിന്മുന്നിൽ
സന്ധ്യാനാമം
ജപിക്കുന്നു മുത്തശ്ശി..
ഗതകാലത്തിന്
ചിത്രപണികളാൽ
ചുളിവീണ മുത്തശ്ശി
ശബ്ദം ചിലമ്പിച്ചു
കണ്ണുകൾ മങ്ങി
എണ്ണവിളക്കിന്മുന്നി
ലൊരു നിഴലായി മുത്തശ്ശി..
ഒരു നൂറ്കഥകൾ
നമുക്കായി പറഞ്ഞുപോയ
പുതു തമുറയ്ക്കന്യമായ
മുത്തശ്ശി..
വിളക്ക് കരിന്തിരി കത്തുന്നു
തൻഗൃഹത്തിന് പടിയിറങ്ങുന്നു
അങ്ങ്ദൂരെയെതോ
വൃദ്ധ സാധനത്തിന്
പടികയറുന്നു മുത്തശ്ശി..
പരിഭവമേതുമില്ലാതപോഴും
മക്കൾതൻ നന്മക്കായി
പ്രാർത്ഥിക്കുന്നു മുത്തശ്ശി..

ചാരുംമൂട് ഷംസുദീൻ

By ivayana