രചന : രാജീവ് ചേമഞ്ചേരി✍

എവിടേയ്ക്കു പോകുന്നുയീവഴിയേകമായ്!
എന്തിന്നലയുന്നുയീയുള്ള കാലുകൾ !
എത്രയോ ദൂരമിങ്ങനെ താണ്ടീടിലുള്ളം –
എപ്പോഴും പിടയുന്നു ഗദ്ഗദതാളത്തിൽ!

എണ്ണിയാൽ തീരാത്ത കാതങ്ങളൊക്കെയും –
എരിയുന്ന തീക്കനൽചൂളയായ് മുന്നിലും!
ഏകാന്തമായുള്ളൊരീ മരഭൂവിലായ്-
ഏങ്ങലിന്നൊടുവിലെ കണ്ണീർക്കണം!

ഏതുവഴിയാരോഹണമെന്നേകുന്നു സ്വപ്നം
ഏങ്ങനെയാവഴി ചെന്നെത്തുമെന്ന് ചിത്തം
ഏണിപ്പടികളേറേ നില്പുണ്ട് താങ്ങായ് കീഴിൽ-
ഏകനായ് പടികളിറങ്ങിയവരോഹണമായി!

എഴുതാപ്പുറങ്ങളിൽ ഒത്തിരിയക്ഷരമായ്!
എഴുതനൊരുങ്ങും തൂലികത്തുമ്പിലെ വാക്കായ്!
എഴുതുന്നൊരീ വാക്കുകൾ വിഷാദകാവ്യമായ്
എങ്കിലും വഴിമാറി സ്വാർത്ഥമാം മരുപ്പച്ചയായ്..

രാജീവ് ചേമഞ്ചേരി

By ivayana