ഉടഞ്ഞു വീണു ചിതറിയ ചില്ലുകളെന്റെ
ഹൃദയ താളമായിരുന്ന പ്രണയമല്ലെ
പൂത്തുലഞ്ഞുനിന്നൊരുത്സവനാളിൽ
നീയെന്റെ കൈപിടിച്ചണിയിച്ചാദ്യത്തെ കുപ്പിവളകൾ !

വളപ്പൊട്ടുകൾ പെറുക്കി വെച്ചിടാമിനിയും
വളയണിയിക്കാനൊരുത്സവം വരുവോളം
വരാതിരിക്കില്ലെന്നെനിക്കറിയാമതിനാൽ
വളക്കിലുക്കത്തിന്നോർമ്മയിലിരിക്കട്ടെ ഞാൻ !

വല്ലാത്തനൊമ്പരമുണ്ടുള്ളിലെങ്കിലും നിന്റെ
വയ്യാത്തമെയ്യിന്റെകൂടൊന്നിരിക്കാനെനിക്കും
വല്ലാത്തമോഹമുണ്ടെന്നറിഞ്ഞീടുക നീയും
വയ്യായെന്നോതിപ്പിണങ്ങല്ലെയന്നിനിയെന്നോടും…!

വന്നിടും സുന്ദര സ്വപ്നത്തിലന്നുമീ യെന്റെ
വല്ലായ്മയോടൊത്തുകൂടീടുവാനായി നീയും
വന്നീടുമെന്നറിയിച്ചതിനാലെ സ്വർഗ്ഗവും
വന്നിതു,മന്നിടത്തിലെനിക്കൊപ്പമായിന്നും !

മോനികുട്ടൻ കോന്നി

By ivayana