ഇരുൾമൂടിനിന്നൊരാ കുന്നിൻ ചരുവിലായ്
പനിമതി ചിരിതൂകി വന്നു നിന്നു.
ഓടിക്കളിച്ചു നടന്ന പൂംതെന്നലും
കാണാമറയത്തു പോയൊളിച്ചു.
നെഞ്ചിലൊരായിരം സ്വപ്നങ്ങൾനെയ്തു ഞാൻ
സൂര്യൻ വരുന്നതും നോക്കി നിന്നു.
പാതിരാ നേരത്തു പോയ കുളിർ കാറ്റ്
പുലർകാലേ മേലാട തുന്നിവന്നു.
മണവാളൻ വരുമെന്നു കേട്ടപ്പോളെൻ മേനി
രോമാഞ്ചം കൊണ്ടു തരിച്ചുപോയി.
പീതാംബരപ്പട്ടുടുപ്പിച്ചു തെന്നലും
അഞ്ജനം കൊണ്ടു മിഴിയെഴുതി.
പുതുമണവാട്ടി ചമഞ്ഞു ഞാൻ നിന്നപ്പോൾ
സൂര്യകിരണമെന്നരികിലെത്തി.
കണ്ണിണകൊണ്ടു കഥകൾ ചൊല്ലി ഞാനും
സൂര്യനെ നോക്കി ചിരിച്ചുനിന്നു.
ചാരത്തു വന്നെന്റെ കാതിൽ പറഞ്ഞവൻ
സൂര്യകാന്തി നിന്നെ എനിക്കെന്തിഷ്ടമെന്നോ!!!
താമരപ്പെണ്ണിനോടൊത്തു ശയിച്ചവൻ
പൂലർകാലെ,
സൂര്യകാന്തിപ്പൂവിനെ തേടിയെത്തി.
പഞ്ചാര വാക്കുകൾ കേട്ടു മോഹിച്ചവൾ
കള്ളക്കാമുകനെന്നറിയാതെ പോയ്
…………………..

സതി സുധാകരൻ

By ivayana