ആൽത്തറയിൽ ……
ആത്മാവുകാക്കുന്ന …..
അമ്മാവനുണ്ടോരു പ്രണയം
അകലങ്ങളിലൊരു പ്രണയം ,,,,,,,
അന്ന് .
ആരോരുമറിയാതെ
പ്രണയത്തെ കാത്ത് ഒരു
വ്യർത്ഥമാം ഹൃദയരഹസ്യം …..
അകലങ്ങളിലായ്
കൺ പാർത്തിരിക്കുന്ന
കാമിനി യാണിന്നുമുള്ളിൽ ..
അരികിലെത്താൻ …
ഒന്നുതൊടാൻ ……ഇന്നും
കൊതിക്കുന്നു ഉള്ളിൽ ….
ഒന്ന് തലോടാൻ മാറിൽ ചേർക്കാൻ
വൃഥാവിലാകുന്ന സ്വപ്നം !
അറിയാത്ത പ്രണയം ദുഃഖം …
അറിഞ്ഞു കൊണ്ടകലുന്ന ഭാവം…..
അവധിയെടുക്കുവാനാകാത്ത
നിമിഷത്തിൻ …..
അനശ്വര ഹൃദയ രഹസ്യം !
“””സുന്ദര പ്രണയം ….
ഒരു നിത്യ ദുഃഖത്തിൻ ശിശിരം “””

പട്ടം ശ്രീദേവിനായർ

By ivayana