ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

Month: November 2020

ആവര്‍ത്തനം ….. ശ്രീരേഖ എസ്

ആവര്‍ത്തന വിരസതയുമായിആടിത്തിമിര്‍ക്കുന്ന അശാന്തികള്‍നിരാസത്തിന്റെ ഇരുട്ടറയില്‍ഉറങ്ങാതെ കിടക്കുമ്പോള്‍,തുറന്നിട്ടും കാണാതെ പോകുന്നുതിരിച്ചറിവിന്റെ വാതിലുകള്‍ .അറിവില്ലായ്മയില്‍ നടനമാടിനിഴലാട്ടം നടത്തുന്ന നോവുകള്‍അവിവേകത്തിന്റെ ചിറകിട്ടടിച്ചുഅഗാധഗര്‍ത്തങ്ങളില്‍ വീഴുമ്പോള്‍പൊട്ടിവീണ വളപ്പൊട്ടുകളില്‍ നിന്നുംഇറ്റിറ്റു വീഴുന്ന നിണത്തുള്ളികള്‍ശവംതീനിയുറുമ്പുകളുടെഘോഷയാത്രയിലലിയുന്നു.ആത്മാര്‍ത്ഥസ്നേഹത്തിന്റെവിശുദ്ധി നഷ്ടപ്പെട്ട ആത്മാക്കള്‍തെറ്റിന്റെ ആവര്‍ത്തനവുമായികൂരിരുട്ടിലലയുമ്പോള്‍, വിഷാദ-ദംശനമേറ്റു പിടയുന്ന രോദനങ്ങള്‍കേള്‍ക്കാന്‍ മാത്രമാണോ,പുതുപുലരികളുടെ പിറവികള്‍..?

*പൂർണിമരാഗം*…… ബേബി സബിന

സ്നിഗ്ധമാം പൗർണ്ണമിരാവിൽഭാസുര തൂവെള്ള കഞ്ചുകംചാർത്തിയ വിൺമങ്കേ, മന്നിലായ്ചിത്രകം വരയുന്നുവോ നീ !അനിതരമാമൊരു അനുഭൂതിയാൽചേലൊത്ത പാതിരാച്ചില്ലയിൽവൈമല്യമൊടെ വികചയായ്രാഗിണിയാം നിശാസുരഭികൾ!സുഭഗമായ് മാകന്ദവനിയിൽപഞ്ചമം പാടുന്ന പൂങ്കുയിലേനിന്നുടെ സ്വരധാരയിൽ ലയിച്ചുനൂതന രാഗമൊടെ ഏറ്റുപാടി ഞാനും!ചാമരം വീശുന്ന തരളമാം തെന്നലേ,അകലെയാ വനികയിലായ്പൂത്തുലയും പാരിജാതത്തിൻപ്രസരിതമാം പരിമളമതോ?രജനിതൻ നിരുപമശോഭയിൽനിനയാതെ നിന്ന നേരം…

മലയാളം …. Shyla Kumari

മഞ്ജുളമാമൊരു സ്വപ്നം പോലെകണ്ണിനു മുന്നിൽ മലയാളംകൊഞ്ചിവരുന്നു തഞ്ചമൊടെന്നുംതുഞ്ചൻ പാടിയ മലയാളംഅഞ്ചിതമോദം ആത്മാവിൽ പുതുഅലകളിളക്കി പായുമ്പോൾചിന്തകളിങ്ങനെ ചഞ്ചലിതംചെറു ചിത്രരഥത്തിൽ പായുമ്പോൾമലയാളം മമ നാവിൻതുമ്പിൽമധുരിമയായി പൊഴിയുമ്പോൾമലയാളത്തിൻ തിരുമുറ്റത്തൊരുപനിനീർ മലരായ് വിരിയേണംനിന്നപദാനം പാടിക്കൊണ്ടൊരുകുയിലായിവിടെ കൂടേണംമലയാളം ജയമലയാളം ജയകേരളനാടേമമ നാടേ.

കേരളമെന്നു കേട്ടാൽചോര തിളയ്ക്കാത്തവർ !…. Rajasekharan Gopalakrishnan

മാതൃഭാഷയുടെ മാത്രം അടിസ്ഥാനത്തിൽ ഒരു നാട് സ്വന്തമായുള്ളത് എത്ര അഭിമാനകരമായ കാര്യമാണ്.മൂന്നു കോടിയിൽപ്പരം വരുന്ന മലയാളികൾക്ക്‌, ‘എൻ്റെ സ്വന്തം നാട്’ എന്ന് അഭിമാനത്തോടും,തെല്ല് വികാരപാരവശ്യ -ത്തോടും ലോകജനതയ്ക്ക്തൊട്ടു കാണിച്ചു കൊടുക്കാൻ, പൂർവ്വികർ നേടി വരമായി കൈമാറിയ‘ദൈവത്തിൻ്റെ സ്വന്തം നാടു’ള്ള നാമെത്ര ഭാഗ്യവാന്മാർ!‘സൗഗന്ധികസുരസൂനസൗരഭ്യം’…

പിറക്കുമോ വീണ്ടുമെൻ പ്രിയകേരളം? ….. ഗീത മന്ദസ്മിത

എവിടെയെൻ മലരണിക്കാടുകൾ…എവിടെയെൻ പുഞ്ചനെല്പാടങ്ങൾ…എവിടെയെൻ പച്ചപ്പനംതത്തകൾ…എവിടെയെൻ തണ്ണീർത്തടങ്ങൾ…എവിടെയെൻ കായലോരങ്ങൾ…എവിടെയെൻ നിളയുടെ കളകളാരവങ്ങൾ…എവിടെയെൻ പ്രൗഢമാം പശ്ചിമഘട്ടങ്ങൾ…എവിടെയെൻ മധുരമാം മലയാളമൊഴികൾ…പിറക്കുമോ ഇനിയിവിടെയൊരു തുഞ്ചൻ…പിറക്കുമോ ഇനിയിവിടെയൊരു കുഞ്ചൻ…പിറക്കുമോ ഇനിയിവിടെയൊരു ഗുരുദേവൻ…പിറക്കുമോ ഇനിയിവിടെയൊരു മഹാബലി…പിറക്കുമോ വീണ്ടുമൊരു പരശുരാമൻ…പിറക്കുമോ വീണ്ടുമെൻ പ്രിയകേരളം..?