ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

മഞ്ജുളമാമൊരു സ്വപ്നം പോലെ
കണ്ണിനു മുന്നിൽ മലയാളം
കൊഞ്ചിവരുന്നു തഞ്ചമൊടെന്നും
തുഞ്ചൻ പാടിയ മലയാളം
അഞ്ചിതമോദം ആത്മാവിൽ പുതു
അലകളിളക്കി പായുമ്പോൾ
ചിന്തകളിങ്ങനെ ചഞ്ചലിതം
ചെറു ചിത്രരഥത്തിൽ പായുമ്പോൾ
മലയാളം മമ നാവിൻതുമ്പിൽ
മധുരിമയായി പൊഴിയുമ്പോൾ
മലയാളത്തിൻ തിരുമുറ്റത്തൊരു
പനിനീർ മലരായ് വിരിയേണം
നിന്നപദാനം പാടിക്കൊണ്ടൊരു
കുയിലായിവിടെ കൂടേണം
മലയാളം ജയ
മലയാളം ജയ
കേരളനാടേ
മമ നാടേ.

By ivayana