അസ്വസ്ഥങ്ങളായ ആത്മാവുകൾക്ക്
ഒപ്പം നടക്കുക
അനാഥരുടെ കണ്ണുകളിൽ
അടയാളപ്പെട്ടിരിക്കുന്ന
നേരിൻ്റെ നേർമ്മകൾ
വേർതിരിച്ചറിയുക
വിശക്കുന്ന വയറുകളോട്
വേദോപനിഷത്തിൻ്റെ
പൊരുളിനെപ്പറ്റി ചോദിക്കാതിരിക്കുക
ചുവന്ന കിരണങ്ങളാൽമൂടപ്പെട്ട
സൂര്യൻ്റെ കണ്ണീരു കാണുക
പ്രിയപ്പെട്ടവരിൽ നിന്നുണ്ടാകുന്ന
മായാമുറിവുകളിൽ
തൈലം പുരട്ടി ഉണക്കാതിരിക്കുക
വരികൾക്കിടയിൽ
വാക്കുകളുടെ ആകാശത്തെ
ഒതുക്കി വയ്ക്കുന്നത്
എങ്ങനെയെന്ന് കണ്ടെത്തുക
ചിലപ്പോൾ നമുക്കും
കവിതയുടെ ആകാശത്തേയ്ക്ക്
ഒരു മഴവിൽചിറക് കിട്ടിയേക്കും..
.

By ivayana

Leave a Reply

Your email address will not be published. Required fields are marked *