Month: December 2021

റജീനയുടെ ക്രിസ്തുമസ് രാത്രി

കഥ : സുനു വിജയൻ*. പെരുമ്പാവൂരിലെ ആ പഴയ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ജീർണ്ണിച്ച തടി ജനാലയിലൂടെ റജീന പുറത്തേക്കു നോക്കി. അൽപ്പം അകലെ വൃത്തികെട്ട അഴുക്കുചാലുകൾക്കും, മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്ന വെളിമ്പറമ്പിനും അപ്പുറത്ത് ആരൊക്കയോ ക്രിസ്തുമസ്സിന്റെ ആഹ്ലാദം പങ്കുവച്ചുകൊണ്ട് ഉറക്കെ കരോൾ…

യാത്രാമൊഴി

രചന : ജയേഷ് പണിക്കർ* മംഗളവാദ്യമുയർന്നു മന്ദംമന്ത്രകോടിയണിഞ്ഞെത്തിചന്ദ്രബിംബം പോൽ തിളങ്ങുമൊരാനനം കണ്ടു കുളിർ കോരിഅമ്മ മനം കൈകളിൽ മൈലാഞ്ചിച്ചോപ്പണിഞ്ഞെത്തിയാകൺമണിയെത്തന്നെ നോക്കി നിന്നുമന്ത്രങ്ങൾ മെല്ലെയുരുവിടുന്നുമന്ത്രകോടിയും കൈമാറിടുന്നുആർപ്പുവിളിയും കുരവയുമായ്ആഘോഷമങ്ങു കഴിഞ്ഞിടുന്നുവച്ചു വലതുകാൽ വരൻ ഗൃഹത്തിൽലക്ഷ്മിയെപ്പോൽ വരവേറ്റിടുന്നുയാത്രയാവുന്നു തൻ്റെ ബന്ധുക്കളുംസഹയാത്രികളായങ്ങു കൂടിയവരുംയാത്രാമൊഴിയുമായെത്തിടുന്നതൻ്റെ താതൻ ജനനിയുമായങ്ങനെഇത്രയേ കുഞ്ഞേ…

ഭൂ നികുതി ഓൺ ലൈനിൽ.

സോമരാജൻ പണിക്കർ* ഞാൻ സാധാരണ മിക്ക നികുതികളും ബില്ലുകളും ഓൺ ലൈനിൽ തന്നെയാണ് അടക്കുന്നതു …മിക്കതും മൊബൈൽ ബാങ്കിംഗ് ഉം യൂ പീ ഐ യും ഗൂഗിൾ പേയ്മെന്റ് വഴിയും…എന്നാൽ ഒരു സർവ്വേ നമ്പറിലെ ഭൂ നികുതി ഓൺ ലൈനിൽ അടക്കാൻ…

വിട ചൊല്ലുമ്പോൾ

കവിത : ടി.എം. നവാസ് വളാഞ്ചേരി* പുതുവൽസരത്തെ പുതു പ്രതീക്ഷകളുമായി വരവേൽക്കുകയാണ് ലോകം. ഒട്ടേറെ പാഠങ്ങൾ ചൊല്ലി പഠിപ്പിച്ച പോയ വർഷത്തെ പോയോർമകളെല്ലാം ജലരേഖ മാത്രമായിരുന്നോ? ഇനിയും പഠിക്കാത്ത ഇന്നിന്റെ തലമുറക്ക് പുതു ചരിതം രചിക്കാനാകുമോ ??? ശരവേഗമകലുന്ന കാലം മൊഴിഞ്ഞുള്ള…

പുനർജനി

രചന : പണിക്കർ രാജേഷ്* ജന്മപാപങ്ങളൊക്കെ കഴുകിക്കളഞ്ഞു പുനർജനി തേടാൻ നടന്നവരൊക്കെയും മണ്ണിലൂടെ ആയിരുന്നു. പുനർജ്ജന്മ ചിന്തകൾ ഭാരതത്തിന്റെ സ്വന്തം ആയതുകൊണ്ടാവാം എല്ലാവരും പുനർജ്ജനി തേടി ഇവിടെത്തിയത്. അതിലൊരാളായി അവനും. യൂറോപ്പിൽ ജനിച്ചു വളർന്ന സത്നാം ദില്ലിയിലെത്തിയത് അമ്മ പറഞ്ഞറിഞ്ഞ അമ്മയുടെ…

പ്രതീക്ഷകൾ.

രചന : പട്ടം ശ്രീദേവിനായർ* അനന്തതയിൽഅലയുന്ന അലയാ ഴിയിൽ….പുതുനാമ്പു പൂക്കുന്നപൂവാടിയിൽ…പുലരിയെ ത്തേടുന്നസ്വപ്നങ്ങളിൽ….പുതിയ പ്രകാശമായ്കടന്നു ചെല്ലാം…..!പ്രപഞ്ച സത്യങ്ങളിൽമിഴിതുറക്കാം,പ്രണവമന്ത്രങ്ങളെ സ്വീകരിക്കാം…..പ്രാണന്റെ പൊരുളിൽനിറഞ്ഞു നിൽക്കാം!പ്രണയത്തെ മനസ്സിലും കരുതി വയ്ക്കാം……..!ഓരോ നിമിഷവും സുന്ദരമായ്…ഓരോ ദിവസവും നന്മകളായ്…ഓരോ വർഷവും ഓർമ്മകളായ്….ഓർമ്മയിലെന്നുംനമുക്കൊത്തുചേരാം!കണ്ടദൃശ്യങ്ങൾമനോഹരങ്ങൾ…..!കാണാത്തവയോ,അതി സുന്ദരം…..!കാണാതിരിക്കുവാനാകുകില്ല…..കണ്ടിരിക്കാം നമുക്കു, വീണ്ടും………! സ്നേഹം നിറഞ്ഞ പുതുവർഷ…

മറിയ ഇൻ മ്യൂണിക് .

ആക്ഷേപ ഹാസ്യം : ജോർജ് കക്കാട്ട് © 2021 -ലെ ശൈത്യകാലത്താണ് ആഞ്ചല ചക്രവർത്തി ഒരു ഉത്തരവ് പുറപ്പെടുവിച്ചത് അത് ജർമ്മനി മുഴുവൻ പരീക്ഷിക്കണമെന്ന് നാട് മുഴുവൻ വിളംബരം ചെയ്തു .ഇതൊന്നും അറിയാതെ മരിയ ചെറിയ ജോലിയുടെ തിരക്കിൽ ആയിരിക്കുകയും ഗർഭിണിയായിരിക്കുകയും…

മിന്നൽ മുരളി (ഒറിജിനൽ) .

ഹാരിസ് ഖാൻ* മിന്നൽ മുരളിക്ക് റിവ്യൂ ഇടാൻ ഇനി ഞാനേ ബാക്കിയുള്ളെന്ന് തേന്നുന്നു.പലതരം പോസ്റ്റുകൾ കണ്ടു ഇതേ കുറിച്ച്..രക്ഷകൻ എന്നത് ഒരു ഫ്യൂഡൽ മനോഭാവമാണെന്നുള്ളത് തൊട്ട് കുറേയെണ്ണം..ഞങ്ങളെ രക്ഷിക്കാൻ വന്ന ആറാമ്പ്രാനാണ് കണിമംഗലം കോലോത്തെ ജഗന്നാഥൻ തമ്പ്രാൻ (പച്ചരിയല്ല ഉത്സവത്തിൻെറ കൊടിയേറ്റമാണിവിടെ…

ഇടനെഞ്ചിലെ പൊന്നാര്യൻ പാടങ്ങൾ.

രചന : അശോകൻ പുത്തൂർ* പൊന്നാര്യൻ പാടത്ത് പണ്ട്കൊയ്ത്തിനു പോയകാലംമൂവാണ്ടൻമാങ്ങ പകുത്തുതന്നവനെകുന്നിമണികൊണ്ട് മാലകൊരുത്തിട്ട്മാരനായ് വന്നെന്റെ കൈക്കുപിടിച്ചവനെനേരംപൊലർച്ചക്ക് തെക്കൊട്ട തേവുമ്പംഈണത്തിൽ പാടീട്ടെൻ കരള് കവർന്നവനെകറ്റമെതിക്കുമ്പം കറ്റമറവിൽ വെച്ചെൻചെമ്പഴുക്കാചുണ്ട് കട്ടുകുടിച്ചവനെപൂക്കൈതമറപറ്റി പൂമണമേറ്റിട്ട്പുന്നാരം ചൊല്ലാനായ് ചുണ്ടുതരിക്കുന്നുമോഹങ്ങളെത്രകാലംഎന്നും മോഹമായ് നിന്നിടേണംഊണുംഉറക്കമില്ലാപൊന്നേനീമാത്രം നെഞ്ചകത്ത്.ആശകളങ്ങനെ നിത്യംകുന്നാരം കൂടുമ്പോൾഓർമ്മകളായിരം തുമ്പികളെപ്പോൽപാറിപറന്നീടുന്നുപുല്ലാഞ്ഞിപ്പാതയോരം പണ്ട്പൂക്കൈതപൂക്കുംകാലംകുഞ്ഞിപ്പുരകെട്ടി…

നൂൽപ്പാലം

കഥ : മോഹൻദാസ് എവർഷൈൻ* അവൾ രാവിലെ ഒത്തിരി പ്രാവശ്യം വിളിച്ചിരുന്നു. അപ്പോഴെല്ലാം ബാങ്കിലെ തിരക്ക് പിടിച്ച ജോലിക്കിടയിൽ ഫോൺ എടുത്ത് നോക്കുവാൻ കൂടി കഴിഞ്ഞില്ല.കൗണ്ടറിന് പുറത്ത് അക്ഷമയോടെ കാത്ത് നില്കുന്ന കസ്റ്റമേഴ്‌സ് സകല നിയന്ത്രണങ്ങളും വിട്ട് പൊട്ടിത്തെറിക്കുവാൻ ചിലപ്പോൾ അതുമതി.…