രചന : രഘുകല്ലറയ്ക്കൽ✍

കാര്യമാത്രപ്രസക്തമോർത്താൽ മർത്ത്യജന്മം
കാത്തിടുന്നാർത്തമനുഗുണം ബുദ്ധിവൈഭവത്തെ
കാട്ടിടും ചേഷ്ടകൾ അഷ്ടിക്കായല്ല വീര്യം മനസ്സിൽ
കിട്ടിടുന്നു മദ്യം മാത്രമല്ലെത്രയോ ലഹരികളനേകം!

കൗമാരകൗതുകലഹരി പൂത്തുലയുന്നതോർത്താൽ
കലാലയങ്ങൾ കലുഷിതമാക്കിടും ലഹരിയാൽ
കണ്ടിടും നാട്ടിൻ പുറങ്ങളിലെല്ലാടവും ഉന്മത്തരായ്
കാഴ്ച്ചകൾ കരളലിയിപ്പിക്കും നാട്യമത് അത്രഖേദം!

കുടുംബത്തണലായണയേണ്ടും നാഥനും ലക്ഷ്യമില്ല
കൃത്യമായ്, ലഹരി പട്ടിണിയറിയാതെ അയാൾക്കു സൗഖ്യം.
കദനമേറും രാസലഹരിയ്ക്കടിമയാം യുവാക്കളേറെ
ക്രൂരമായ് ബുദ്ധിഭ്രംശത്താൽ അലറുന്നവശരായവർ

കണ്ടറിയണം ലഹരിയാൽ അതിപ്രസരമീ സമൂഹത്തെ
കാർന്നുതിന്നും വിപത്തറിഞ്ഞു മാറണം വരും തലമുറ
കാത്തിടും വാത്സല്യവതിയാമമ്മയെ വധിച്ചിടും ക്രൂരൻ
കാപാലികനവനെ കനിവിനാൽ ആദരിച്ചീടുവാനാമോ?

കാര്യക്ഷമതയറ്റു മതിമറന്ന് ലഹരിയാലുന്മത്തരായ്
കരുണയില്ലാതെ ക്രൂരമായ് അതിക്രമങ്ങളൊരുക്കും
കഷ്ടമീവിധം എക്കാലവും കരുത്തറ്റ തലമുറ
കരുതലായ് നാടിനരുമയായ് കാണാനാവില്ലൊരുകാലവും.

രഘുകല്ലറയ്ക്കൽ..

By ivayana