Category: കവിതകൾ

മൗനം. ….. ശ്രീരേഖ എസ്

മിക്കപ്പോഴും മിണ്ടാതിരിക്കുന്നത്മറുപടി ഇല്ലാഞ്ഞിട്ടല്ല ..നീ തോൽക്കാതിരിക്കാനാണ് ! നീ രാജാവ്,പെരുംനുണകളുടെ ചീട്ടുകൊട്ടാരംപണിയുന്നവർക്കിടയിലെകരുത്തനല്ലാത്ത വിഡ്ഢിയായ രാജാവ്. ഹേ മൂഢനായ രാജാവേ,സത്യത്തിന്റെ ചെറുകാറ്റിൽ പോലു൦താഴെവീഴുന്ന ഈ ദുരന്തത്തിൽനിന്നു൦നന്മയുടെ തൂവൽസ്പർശവുമായി നേരിന്റെ പ്രകാശത്തിലേക്കിറങ്ങി വരൂ… നിന്നെ വാഴ്ത്താൻനിനക്കന്ന് കാവൽമാലാഖമാരുണ്ടാകുംനിനക്കു ജയ് വിളിക്കാനുംനിനക്കായി ഉയിര് നൽകാനുംപ്രജാസഹസ്രങ്ങളുണ്ടാകും. ഒരു…

വരം ….. Pattom Sreedevi Nair

നിഴലിനെ സ്നേഹിച്ചപെൺകൊടി ഒരുനാൾസൂര്യനെ നോക്കി തപസ്സിരുന്നു….തീക്കനൽ പായിച്ചസൂര്യന്റെ മാറിലെതേങ്കനി കൊണ്ടവൾ കൺ തുടച്ചു. കണ്ണുകൾ പിന്നെആർദ്രമായതിനുള്ളിൽആവാഹനങ്ങൾ തൻഅനുഗ്രഹമായ്.. അന്നുതൊട്ടിന്നവൾ നോക്കുംകിനാക്കൾ എല്ലാം കണ്മുന്നിൽ പുഞ്ചിരിച്ചു … !ഒരുനോക്കു കാണുമ്പോൾകാണുന്നകൺകളിൽസ്നേഹക്കടൽ ജ്വാലകൂട്ടിരിപ്പായ് വീണ്ടും ചിരിച്ചവൾ നിഴലിനെനോക്കി സ്നേഹക്കടലിൽഅവൻ പ്രകാശമായി…… ഒരുനോക്കു കണ്ടവൻപിന്നെ കണ്ടില്ല…..പിന്നെങ്ങോ…

സ്വത്വം, ജീവിതം … Prakash Polassery

പൊട്ടിച്ചിരിച്ചെൻ്റെ വാക്കുകൾ കേട്ട നീപൊട്ടിക്കരയുന്നതെന്തിനാണ്തൊട്ടുതലോടിയ ഓർമ്മയിലിന്നു നീതൊട്ടാൽ പൊള്ളുന്നുവോ, തപിച്ചിരിക്കുന്നുവോ കെട്ടുകാഴ്ചകളൊക്കെ മിഥ്യയാണെന്നു ഞാൻതൊട്ടു തലോടി പറഞ്ഞതല്ലേപോകണം നാളെ, ഇവിടെ നിന്നെല്ലാരുംപോകുമ്പോ ഞാനും നിന്നെ കൊണ്ടു പോണോ ഓർമ്മിച്ചിടേണ്ട ഒരിക്കലും എന്നെ നീഓർക്കുക ശിഷ്ടമാം ജീവിതത്തെശിവമൊന്നു നേടട്ടെ എന്നാത്മാവു പോകട്ടെശിവാനന്ദനല്ല ഞാൻ…

മനസ്സു ചൊല്ലുന്നു. …. Shyla Nelson

നീയെന്ന പരാവാരത്തിലലിയാൻവെമ്പിയാർത്തൊഴുകിയെത്തുമൊരുപാവം കുഞ്ഞരുവിയല്ലോ ഞാൻ നാം കണ്ടറിഞ്ഞ നാളതു മുതലിന്നു വരെനിന്നെ മാത്രമോർത്തു ജീവിച്ചിടുന്നീപാരിതിൽ തുളസിക്കതിരിൻ വിശുദ്ധിയിൽ തുമ്പപ്പൂവിൻചാരുതയോടെ നിന്നിടുമ്പോഴതാ തെളിയുന്നുനിറദീപമായി നിന്മുഖമെന്നകതാരിൽ. ഒരു മന്ദസമീരനായെൻ കുറുനിരകളെ തഴുകിത്തലോടി മറയുമ്പോളറിയുന്നു നിൻ സാന്ത്വനഭാവം.പഞ്ചഭൂതങ്ങളായി പ്രകൃതിയാമ്മയെ തൊട്ടുഴിഞ്ഞു നിന്നീടുമ്പോളറിയുന്നുവല്ലോ നിൻ മാസ്മരഭാവം. എങ്ങു…

കൃത്രിമ ബൗദ്ധികത … Manikandan .M

എന്റെ രക്തത്തിന്റെ ചുവപ്പിന്മഞ്ഞളിപ്പ് വന്നിരിക്കുന്നൂ അതിലെ രാസതന്മാത്രകൾക്ക് ഗുണം നഷ്ട്ടം വന്നിരിക്കുന്നൂ പകുത്തെടുത്തതലച്ചോറിൽ ഊതിക്കേറ്റിയ ചിന്തകൾഅടയിരുന്നു വലിയ വീരസ്യമടിച്ചിറക്കുന്നുമനുഷ്യാ നീ അറിയുന്നുവോ നിന്റെ യുഗംകഴിഞ്ഞിരിക്കുന്നൂ… ഇത് കൃത്രിമബൗദ്ധികതയുടെ കാലം… ഊർജ്ജസ്വാപനത്തിന്റെ വിവിധ മേഖലകളിൽനിന്റെ തലച്ചോർ തല്ലിച്ചിതറിച്ചിട്ടിരിക്കുന്നത്കാണാം ഊതിവീർപ്പിച്ച ബലൂൺ പൊട്ടിച്ചി-തറിച്ചപോൽ നിന്റെ…

സ്വർണ്ണ പണിക്കാരൻ ……… മധുസൂധനൻ പെരുമ്പിലാവ്.

ഇറവെള്ളം ഇറ്റിറ്റി വീണൊരൻ വീടിൻ്റെ പൂമുഖം ഓർത്തിന്നിരുന്നു ഞാനും,പൂമുഖ കോണിൽ എരിയും നെരിപ്പോടിൻ ചാരത്തെൻ ബാല്യം പറിച്ചു വെച്ചു,അദ്ധ്യായനത്തിനായ് പോകുന്ന കൂട്ടരെ നിറകണ്ണാൽ നോക്കിയിരുന്ന നേരം,ഉള്ളെൻ തുടയിലന്നഛൻ തിരുമ്മിയപാടിതാ, ഇന്നും കറുത്തുനിൽപ്പു,കൂട്ടത്തിൽ ഏറ്റം മുതിർന്നവനായ നീ കൈതൊഴിൽ വേഗം പഠിക്കവേണംഇളയത് കുഞ്ഞുങ്ങൾ…

അച്ഛൻ …. ശ്രീരേഖ എസ്

പറയുവാനേറെയുണ്ടാ കളിമുറ്റത്തുപഴമച്ചൊല്ലുന്നാ മണല്‍ത്തരികള്‍ക്കിന്നുപുതുമ മാറാതെ ഓര്‍മ്മയെപ്പുല്കുംഹൃദയകോവിലിലെന്നുമെന്നച്ഛന്റെരൂപം. തുളുമ്പിച്ചിരിക്കുന്ന അമ്പിളിമാമ്മനെകുഞ്ഞിക്കൈകളാല്‍വാരിയെടുക്കുവാന്‍കൊഞ്ചിക്കരയുന്ന കുഞ്ഞിന്‍റെ മുന്നില്‍ആനയായ്, കുതിരയായ് മാറുമെന്നച്ഛന്‍. നോവുകളാലുള്ളം വെന്തുരുകും നേരംപുഞ്ചിരിതൂകി നില്‍ക്കുമെന്നച്ഛനെഉപമിക്കാന്‍ വാക്കുകളില്ലല്ലോ!എന്റെയീ ജീവിതപുസ്തക താളിലും. വാടാത്ത സ്നേഹഹാരങ്ങളണിഞ്ഞുകാണിക്കവാങ്ങാതെ അനുഗ്രഹംച്ചൊരിയുന്നമാനസകോവിലിലെ നിത്യപ്രതിഷ്ഠയായികാരുണ്യദൈവമാണെന്നുമെന്നച്ഛന്‍ . കാലത്തിന്‍ പടവുകളേറെ താണ്ടിയാലുംതാതന്റെവാത്സല്യ സ്നേഹപ്പുതപ്പിന്റെചൂടേറ്റുവളരുന്ന മക്കള്‍തന്‍ മാനസംവാടാതെ, കൊഴിയാതെ,…

രാവണ സോദരി ….. Swapna Anil

കാനനം കാണുവാൻ പോയൊരാകാമിനികാനന മദ്ധ്യേ ചെന്നിടുമ്പോൾദൂരെയൊരാ ശാലതൻ തീരത്ത്കണ്ടവൾ കാരിരുമ്പിൻ കരുത്താർന്ന ദിവ്യരൂപം. ഉൾത്തടത്തിലുദിച്ചൊരാ മാരിവില്ലിൻ വർണ്ണങ്ങൾചിത്രപതംഗമായ് മാറിടുമ്പോൾപ്രേമപരവശയായ് ചെന്നവൾവരണമാല്യം ചാർത്തുവാൻ വെമ്പിനിന്നു. അരുതരുത് സോദരി അരുതരുതേ (2)അരുമയാം പത്നിയുണ്ടെനിക്കിന്നുവാമഭാഗത്തെ തഴയുവാനാകില്ലയെങ്കിലുംചെന്നീടുക സോദരസാമീപ്യം. കാൽപ്പന്തു തട്ടുന്ന-പോലെയാ പെണ്ണിനെതട്ടിക്കളിച്ചു സഹോദരൻമാരവർ. കോപാഗ്നിയിൽ ജ്വലിച്ചൊരാപെണ്ണിന്റെമൂക്കും…

സ്വർഗ്ഗത്തിലേയ്ക്കൊരു വിനോദയാത്ര …. സജി കണ്ണമംഗലം

എത്രനാളായ് കൊതിക്കുന്നു ജീവിത-മിത്രനാളായ് തുഴയുന്ന ശ്രീമതി-ക്കൊത്തു ചുറ്റിത്തിരിഞ്ഞെന്റെ ചിത്തിലേ-ക്കിത്തിരിപ്പനിനീർത്തുള്ളി വീഴ്ത്തുവാൻ! ലോകരെല്ലാം നിരത്തിലേയ്ക്കെത്താതെ-യാകെമൊത്തം കൊറോണാ ഭയത്തിനാൽചാകുവാനുള്ള ഭീതിപൂണ്ടെത്രയുംവ്യാകുലത്താലടച്ചിരുന്നീടവേ സ്വപ്നമഞ്ചത്തിലേറി ഞാൻ നിദ്രയിൽത്വൽപ്പുരാന്തികത്തെത്തീ സരസ്വതീനില്പു കണ്ടെന്റെ വാണീഭഗവതിസ്വല്പനേരമെൻ ക്ഷീണം ഗ്രഹിച്ചുടൻ ഇപ്രകാരം പറഞ്ഞു ”പൊന്നോമനേ..അപ്രിയത്തോടെ നില്ക്കുന്നതെന്തു നീഉപ്പു ചേർക്കാത്ത ഭക്ഷണം തന്നുവോത്വൽപ്രിയാംഗനയായ ജീവേശ്വരി?”…

വേട്ട ….. Binu Surendran

കാനനമദ്ധ്യേ ഇരയെത്തേടി ഓടിനടന്നൊരു കുറുക്കച്ചൻ, കൂട്ടായെത്തി കൗശലനെന്ന കുശലക്കാരൻ ചങ്ങാതി. മാവിൻ ചില്ലയിൽ മാമ്പഴമുണ്ണും കാലൻ കാക്ക കളിയാക്കി, പുലരുംമുന്നേ എങ്ങോട്ടാവോ മടിയാന്മാരാം ചങ്ങായീസ്. അരിശം ഉള്ളിലൊതുക്കീട്ടവരോ ഒന്നായ് കെഞ്ചി കാക്കച്ചാ, മാമ്പഴമിട്ടു തരാമോ ഞങ്ങൾ നാളുകളായി പട്ടിണിയിൽ. ഇല്ലായെന്ന് മൊഴിഞ്ഞിട്ടവനോ…