ഉയിർപ്പിന്റെ മൊഴി, അന്നവിടെ ജീവന്റെ സുഗന്ധം
ഇലകൊഴിഞ്ഞ വൃക്ഷം പോലെ തണലൊഴിഞ്ഞ മരം പോലെ
നക്ഷത്ര മുല്ലകൾ പൂത്ത ആകാശച്ചോട്ടിൽ പതിവു
കാക്ക കാവൽക്കാർക്ക് തുണയായി..
ആകാശത്തിൽ മേഘങ്ങൾക്കിത്ര
സൗന്ദര്യമോ? പകലോന്റെ യാത്രക്കൊടുവിൽ
പൊതിഞ്ഞ ദേഹത്തിനമൃതേത്തേ- കിയെന്നോ?
ഇരുളിലുണർന്ന ശരീരന്
പുതുവെൺമ തൻ പൂമ്പട്ടു ഛായയോ?
അന്നവിടെ ജീവന്റെ സുഗന്ധം പടർന്നിരുന്നു
യാത്രകളുടെയെല്ലാ യാത്രകൾക്കുമായുള്ള യാത്ര
പുതുപാതതൻ പനമ്പുകൾ നെയ്ത
കുരുത്തോലകൾ വഴി തെളിച്ച വിശുദ്ധിതൻ
സഞ്ചാരം അത് കുടിയേർപ്പ് നവാനവം…
അതങ്ങിനെയെ വരൂ അനുഭവിച്ചവൻ,
സഹനം അതവനിന്ധനമാണ് അവന്റെ
പുത്തൻ മണ്ണിന്റെ വില കൊടുത്തവൻ
വാങ്ങുന്ന പറുദീസയുടെ മണിമാളിക
കടം കൊള്ളാത്ത വിഹിതത്തിന്നുടമ!
മൂന്നാം നാൾ അതെനിക്കവകാശ ദിനം
എന്റെ ഭൂമി എന്റെയാകാശം പറുദീസയിൽ
പറഞ്ഞിടത്ത് ഞാനുണ്ട് എന്റെ കൂടെ
നിനക്കിരിക്കാൻ ഇടംവേണമോ? പ്രിയ
തോഴനായ് ഭക്ഷണം പങ്കുവച്ചിടാനായ് …

By ivayana