Category: അറിയിപ്പുകൾ

പ്രണാമം (എ.അയ്യപ്പന്)….. Pavithran Theekkuni

മരണത്തിൻ്റെകൈമടക്കിൽ ചുരുട്ടിവെച്ച,ഗ്രീഷ്മത്തിൻ്റെഇടത്തെ കണ്ണായിരുന്നു നീഭൂമിയുടെചോര പൊടിയാത്ത മുറിവുകളുടെ,കാവൽക്കാരനായിരുന്നു നീചിത്തരോഗാശുപത്രിയിലെഇളംമഞ്ഞകലർന്ന ദിവസങ്ങളുടെ,അമ്മയും,ജയിൽ മുറ്റത്തെഇരുണ്ട ഇതളുകളുള്ള പൂക്കളുടെ,അച്ഛനുംനീ തന്നെയായിരുന്നുമാളമില്ലാത്തപാമ്പായി നി ചിറകടിച്ചതും,വെയിൽ തിന്നുന്നപക്ഷിയായി നിഇഴഞ്ഞതും,നിന്നെ വായിച്ചു തീരാത്തആഴങ്ങളുടെസിരകളിലായിരുന്നുആട്ടിൻകുട്ടിയിൽ നിന്ന്ബുദ്ധനിലേക്കുള്ളബലിക്കുറിപ്പിലും,തെറ്റിയോടുന്നസെക്കൻ്റ് സൂചിയുടെതുമ്പത്തെ,കറുപ്പിലും,ജീവിതത്തെഒറ്റവിരലിൽനൃത്തം ചെയ്യിച്ചവനെ,കൽക്കരിയുടെനിറമുള്ള,കവിതകളുടെഖനികളിൽ നിന്ന് ‘മൃത്യുവിനെപൂപോലെയെറുത്തെടുത്ത്,ഉള്ളം കയ്യിലെവഴിതെറ്റിച്ചിതറിയരേഖകളിൽ വെച്ച്,കാലഘടികാരങ്ങളുടെ,ഇടവഴികൾ താണ്ടി,രതിയുടെയുംപ്രണയത്തിൻ്റെയുംസ്വപ്നത്തിൻ്റെയുംവിശപ്പിൻ്റെയുംതെരുവുകൾമുറിച്ച് കടന്നവനെഇതാഞങ്ങളിപ്പോഴുംനിനക്കൊരു മറയും തരാത്തമരങ്ങളായി നിൽക്കുന്നുഞങ്ങളുടെ…

പൂവായി തന്നെ നിൽക്ക നീ….. സുരേഷ് പാങ്ങോട്

കൊഴിഞ്ഞു വീഴാറായ പൂവിന്റെഇതളിൽ പറന്നു വന്നിരുന്ന വണ്ടാണ് ഞാൻ.മഞ്ഞുവീണു നിൻ ഇതളുകളിൽതളം കെട്ടിയ തേൻ തുള്ളികൾ അലിയിച്ചിട്ട്‌പറന്നു പോകാൻ കഴിയില്ലെനിക്ക്.പ്രണയിച്ച പൂവുകൾ എന്നിൽ വിടർത്തിയഹൃദയതാളം പലവട്ടം കൊഴിഞ്ഞുപോയി.പലനാളുകൾ ഞാൻ പറന്നു കേറിയ മലകളിലെമഞ്ഞുതുള്ളികൾ എന്നെ പുതപ്പിച്ചശീതള തണുപ്പാണ് എന്റെ പ്രണയം.മൗനം എന്റെ…

മരണത്തിൻ്റെ വിക്ഷേപണത്തറ …. Jestin Jebin

പ്രാർത്ഥനകൾഅധിനിവേശമെന്ന് ദൈവംവിലാപങ്ങളെഊതി നീറ്റിമനുഷ്യനോവിൻ്റെ ,സുഖമുള്ള തീ കായുന്നുവിലാപങ്ങൾനരകത്തിൻ്റെ ഉത്തരാർദ്ധത്തിൽ ചെന്ന്ദൈവത്തിൻ്റെ കയ്യിലെപട്ടങ്ങളാവുന്നുഭൂമി ,കൊറോണയുടെഉത്തരധ്രുവത്തിലേക്ക് ചെരിഞ്ഞ്ആകാശത്തിൻ്റെഐസൊലേഷനിൽ കിടന്ന്മഹാവ്യാധിയുടെഊർദ്ധശ്വാസം വലിക്കുന്നു .ദുരന്തത്തിൽനങ്കൂരമിളകിയ ദുരിതഗോളംമരണത്തിൻ്റെശൈത്യത്തിലൂടെ നടന്ന്അച്ചുതണ്ടിനെകൊറോണയുടെസൂഷുമ്നനാഡിയാക്കുന്നു .പാതിപെറ്റ പെണ്ണ്പാതിപിറന്ന കുഞ്ഞിൻ്റെശ്വാസം മുട്ട് കേട്ട് ,മുലപ്പാൽ വിറ്റ്മറ്റൊരു കുഞ്ഞിൻ്റെഅന്നം വാങ്ങൽ കാണുന്നുഒരുവൻകൊറോണയെ ചുംബിച്ച്പ്രണയത്തിൻ്റെരക്തസാക്ഷിയാകുന്നു .ജീവിതമിന്ന്മരണത്തിൻ്റെവിക്ഷേപണത്തറയാണ്ഓരോ മനുഷ്യനുംസജ്ജമായി നിൽക്കുന്ന…

പട്ടിണി കിടക്കുന്ന കുട്ടി……. ജോർജ് കക്കാട്ട്

കറ്റകളുടെ ഒരു സ്വർണ്ണ വയൽ ഉണ്ട്അത് ലോകത്തിന്റെ വക്കിലേക്ക് പോകുന്നു.വിശാലമായ ദേശത്ത് കാറ്റ് നിശ്ചലമാകുന്നുആകാശത്തിന്റെ അരികിൽ ധാരാളം മില്ലുകൾ ഉണ്ട്.ഇരുണ്ട സൂര്യാസ്തമയം ഉണ്ട്,അനേകം ദരിദ്രർ അപ്പത്തിനായി നിലവിളിക്കുന്നു.രാത്രി കൊടുങ്കാറ്റിൽ അമ്മയുടെ മടിയിൽ പിടയുന്ന വിശപ്പ്കൊടുങ്കാറ്റ് വയലുകളെ വീശുന്നുഇനി ആരും വിശപ്പ് എന്ന്…

പ്രണാമം….. Madhavi Bhaskaran.

മനുഷ്യായുസ്സിൽ രചനകളേറെരചിച്ചൊരു ഇതിഹാസവുമായ് മണ്ണിൽ;നേടിയജന്മം സുകൃതം ധന്യം.മലയാളത്തിനുമഭിമാനം.!ധന്യൻ! അക്കിത്തം കവിവര്യൻ,നമ്മളെ വിട്ടുപിരിഞ്ഞെന്നാലും;പിരിയുകയില്ലാ ഒരു കാലത്തുംമലയാളത്തിൻ മണ്ണിൽ നിന്നും !പലകാവ്യങ്ങൾ ചമച്ചൊരു ഖ്യാതിവിട്ടൊഴിയാതെ കൂടെയെന്നും!പരമാത്മാവിൻ പദതളിർ തന്നിൽസന്തോഷത്തിൽ പാരമ്യതയിൽ!അമരട്ടെ ആ അമരൻ മേലിൽപുണ്യാത്മാവിനു കോടി പ്രണാമം.🌾🌾🙏🙏 മാധവി ടീച്ചർ, ചാത്തനാത്ത്.

സ്ത്രീപർവ്വം…….. Madhavi Bhaskaran

മുത്തശ്ശിയമ്മയ്ക്കു മുത്താണ്മുത്തച്ഛനോമന മോളാണ്അമ്മയ്ക്കുമച്ഛനും പൊന്നാണ്ആങ്ങളമാർക്കോ തങ്കക്കുടം …അങ്ങനെയിങ്ങനെ ഓമനയായ്കുഞ്ഞു വളർന്നു വലുതായിമുറ്റത്തെ മാവിലെ പൂങ്കുല പോൽആർത്തുചിരിച്ചു വളർന്നവള്പിന്നൊരു നാളിലാ മംഗല്യച്ചരടിന്റെഊരാക്കുടുക്കിലകപ്പെട്ടോള്പാതിര നേരത്തും മുട്ടിച്ചെരിപ്പിന്റെഒച്ച കേൾക്കാനായി കാത്തവള്..‘ആരും കാണാതെ കരഞ്ഞവള്…പിന്നീടാരോടും മിണ്ടാതിരുന്നവള്…താരാട്ടുപാടാൻ മറന്നവള്താളം പിടിക്കാൻ മറന്നവള് ….സ്നേഹാക്ഷരങ്ങളാം അമ്മയായ് എന്നിട്ടുമോഹങ്ങൾ നെഞ്ചിൽ ഒതുക്കിയോള്…

ശിഹാബ് തങ്ങൾ അവാർഡിന് കവി പള്ളിയിൽ മണികണ്ഠൻ അർഹനായി . … Taj Amayam

ചെറുവല്ലൂർ ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലുള്ള ശിഹാബ് തങ്ങൾ അവാർഡിന് പള്ളിയിൽ മണികണ്ഠനെ ജൂറി അംഗങ്ങളായ സി.എം.യൂസഫ്, ഷാനവാസ് വട്ടത്തൂർ, സുബൈർ കൊട്ടിലിങ്ങൽ, ഇ. ഹമീദ്, സിദ്ദിഖ് കെ.കെ, മൊയ്തുണ്ണി കുട്ടി എന്നിവർ…

മൈക്കൽ ലുഡ്‌ വിഗിന് അഭിനന്ദനങ്ങൾ….. ജോർജ് കക്കാട്ട്

വിയെന്നയുടെ മേയറായി വീണ്ടും വിജയക്കൊടി പറപ്പിച്ച മൈക്കൽ ലുഡ്‌വിഗ്‌.... ഓസ്ട്രിയ:1961 ഏപ്രിൽ3 ന്‌ ജനിച്ച ,ബാല്യകാലം നോയെബൗവിൽ‌ ചെലവഴിച്ചു, അക്കാലത്ത്‌ അസ്ഥിരമായിരുന്നു – ഇന്നത്തെ ജീവിത നിലവാരവുമായി താരതമ്യപ്പെടുത്തുന്നില്ല. അദ്ദേഹം പറയുന്നു.. അമ്മ കൈസർസ്ട്രാസിൽ ഒരു ഫാക്ടറിയിൽ ജോലി ചെയ്തു.അപ്പോൾ- മാതാപിതാക്കൾ…

അനുയാത്ര….ഷിബുകണിച്ചുകുളങ്ങര.

മടിപിടിച്ചു വിടരുവാൻവെമ്പുമെൻഇമയനക്കത്തിൽഞാൻ കണ്ടു മതി മറന്നു,ചുകന്ന് തുടുത്തൊരാപൂർണ്ണ ബിംബത്തേ …..വിഷലിപ്തമാം തമസ്സിലേകണികകൾ വെളുത്തീയംകണ്ടപ്പോൾഓടിയൊളിച്ചുവോ…?എന്നിട്ടും മതിയാകൺപീലികളേഇറുക്കിയടപ്പിച്ചവൻഎന്തിനോ –വേണ്ടി വീണ്ടും ചുമന്ന്തുടുക്കുന്നിതു …..പിന്നേയും ? ഷിബുകണിച്ചുകുളങ്ങര.

കറുപ്പൻ … Thaha Jamal

പട്ടിൽ പൊതിഞ്ഞാലുംപട്ടടയിലെടുത്താലുംകറുത്ത കുലത്തിലെ ജനനംകരി നക്കിയതു തന്നെ.അരിക്കലത്തിൻറടിവശംകറുത്തിട്ട്അമ്മയെ പോലെഎന്നെപ്പോലെകുലദൈവങ്ങളേ പോലെ…എന്നിട്ടും മാറ്റി നിർത്തപ്പെടുമ്പോൾപാരമ്പര്യംകളിയാക്കിച്ചിരിക്കും.കവിതനിരോധിക്കുന്ന കാലംവരുംഅപ്പോൾ പിറക്കുന്ന കവിതയ്ക്ക്എൻ്റെ പേരായിരിക്കുംകറുപ്പൻ.……… താഹാ ജമാൽ