കവല.
രചന : ഹുസൈൻ പാണ്ടിക്കാട്.✍ മൂന്നുംകൂടിയോടമല്ല ഞങ്ങളുടെ കവല.നാൽക്കവലയുമല്ല.തൊട്ടപ്പുറമുള്ള മൂന്നുറോഡിനുമിപ്പുറം മൂന്നു കെട്ടിടങ്ങളിലായി നീണ്ടുകിടക്കുന്ന കാഴ്ചയുടെ ചെറിയതെരുവാണ് ‘എന്റെ മനസ്സിലെ വലിയങ്ങാടി’…രണ്ടു പലചരക്കു പീടികയും ബാർബർഷോപ്പും ഒരു സ്റ്റേഷനറിക്കടയും, പലനേരത്ത് ആഘോഷങ്ങളും നിറങ്ങളും നൽകുകയുംഅതോടൊപ്പം പരിസരവാസികൾക്ക് താങ്ങുംതണലുമായി നിൽക്കുന്ന യുവതയുടെ സാന്റോസ്ക്‌ളബ്ബും,…
