🛕തർപ്പണ മനസ്സോടെ🛕
രചന : കൃഷ്ണമോഹൻ കെ പി ✍ ശൈശവം, ബാല്യവും, കൗമാരവും തന്നിൽശക്തി പകർന്നവർ നിങ്ങളല്ലോശക്തി സ്വരൂപിണിയാകിയ മാതാവും,ശക്തനായുള്ള പിതാവുമത്രേയൗവനത്തിൻ്റെ മദത്തിൽ തിളച്ചപ്പോൾയമനിയമാദികൾ ചൊല്ലിയോർകൾമധ്യവയസ്സിൽ ഞാനെത്തിയപ്പോഴങ്ങ്മധ്യേയങ്ങിട്ടിട്ടു വേർപിരിഞ്ഞൂആതുരനായി നടക്കുന്നിക്കാലം ഞാൻആ നാളുകളെല്ലാമോർത്തിടുമ്പോൾആത്മാക്കളായെത്തി എൻ മനോ മുറ്റത്ത്ആയിരമോർമ്മത്തിരി കൊളുത്തീകർക്കടകത്തിലമാവാസിനാൾ വന്ന്കല്മഷം നീക്കും പിതൃജനങ്ങൾപൂജിതരേ,…
