Category: അറിയിപ്പുകൾ

കാറ്റിന്റെ മൗനം

രചന : ഹരികുമാർ കെ പി✍ ദിക്കുകൾ അലയുന്ന കാറ്റിന്റെ മൗനത്തിൽജനിമൃതിയിലുണരുന്ന പ്രണയമുണ്ട്തളിരില തഴുകുവാനെന്നോ മറന്നതിൻപാട്ടിന്റെ വരികളിൽ കദനമുണ്ട് പാതിരാ ചോദിച്ചു പരിഭവം തന്നെയോകാർമുകിൽ ചൊന്നത് കളവല്ലയോപൂവിന്നുണർവ്വായി പുലരിയിൽ എത്തുമ്പോൾകുളിരായി കൂട്ടിയോ മഞ്ഞുതുള്ളി മഴയോട് മന്ദസ്മിതത്താൽ പുലമ്പിയോഉരുൾപൊട്ടിയുടയുന്ന ഹൃദയമെന്ന്വേനൽച്ചുരുളിന്റെ വേദന കണ്ടുവോകടലോരം…

ലോക പരിസ്ഥിതിദിനം

രചന : സതി സുധാകരൻ പൊന്നുരുന്നി ✍ ഇന്നൊരു തൈമരം നട്ടുനനച്ചാൽനാളെയതു തണൽമരമാകുമല്ലോപൂവിട്ടു കായിട്ടു നില്ക്കുന്ന തൈമരംകണ്ണിനാനന്ദമായ് തീർന്നിടുന്നു.മൂത്തുപഴുത്തുള്ള കായ്കനി തിന്നുവാൻആമോദമോടെ കിളികളെത്തും.ചാടിക്കളിക്കുന്ന അണ്ണാറക്കണ്ണനുംപാട്ടുപാടുന്നൊരു പൂങ്കുയിലും,പന്തൽ വിരിച്ചൊരു പൂമരക്കൊമ്പത്ത്കളകളം പാടിയിരിക്കുമല്ലോ!കുട്ടിക്കുറുമ്പുകൾ കാട്ടുന്ന കുട്ടികൾകായ്കനി തിന്നുവാൻ നോക്കി നില്ക്കുംമൂളിവരുന്നൊരു കുഞ്ഞിളം തെന്നലുംപൂമരക്കൊമ്പിൽ തലോടി…

ചുവടുകൾ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ നടന്നുനീങ്ങുന്നു നമ്മൾനടപ്പാതയറിയാതെനടനമാടുന്നു വൃഥാ നൃത്തച്ചുവടുകളറിയാതെമറച്ചുവെക്കുന്നു ഉള്ളിൽമറയാക്കി സത്യങ്ങൾപുറത്തെടുക്കുന്നു കള്ളംകഥകൾ കടങ്കഥയാക്കിഅണിഞ്ഞുനോക്കുന്നു മുഖംഅനീതിതൻച്ചമയങ്ങൾഅണഞ്ഞുപോകുന്നു വെട്ടംഅറിഞ്ഞീട്ടുമറിയാതെചിരിച്ചുകാട്ടുന്നു മെല്ലെമെല്ലെതിരക്കഥയെഴുതുന്നുതിരക്കുകൂട്ടുന്നു വൃഥാചിലർതിരശ്ശീല താഴുന്നുജനിച്ചു പോയല്ലോ മണ്ണിൽമറയുവാൻ മാത്രമായ്ചവിട്ടുനാടകം കാട്ടിയീമണ്ണിൽമറയുന്നുനടന്നുനീങ്ങുന്നു നമ്മൾഇനിയൊന്നോർക്കുകനടനമാടുന്നതിൻമുമ്പേയതിൻചുവടുകൾ പഠിക്കണം.

പ്രണയ മഴയിൽ

രചന : രാജു കാഞ്ഞിരങ്ങാട്✍ ഉത്തരം മുട്ടിയ കുട്ടിയെപ്പോലെഅവൾ തല കുനിച്ചു നിൽക്കുന്നുകണ്ണ് ചൂണ്ടപോലെ അവളിലേക്കിട്ടഅവൻ്റെ ചുണ്ടുകൾക്കിടയിൽകൊതി കിടന്നു പിടയ്ക്കുന്നു ആരുമറിയാതെആ നിമിഷങ്ങളെ, ഇഷ്ടങ്ങളെകട്ടെടുക്കണംപ്രണയ പച്ചയിൽ ഉമ്മകൾ പൂത്തുലഞ്ഞഒറ്റമരമായ് മാറണം ഓർമ്മയുടെ വെയിലിൽഎന്നും പുഷ്പിച്ചു നിൽക്കണംപ്രണയ ചുവപ്പ്ഒറ്റവരി കവിതയായ്ഒന്നിച്ചു മൂളണം പ്രണയമേ,നമുക്കെന്നുംപെയ്തു…

🌷 പെരുമഴക്കാലം 🌷

രചന : ബേബി മാത്യു അടിമാലി✍ ഇടവപ്പാതി വരുന്നുണ്ടേഇടിയും വെട്ടി വരുന്നുണ്ടേകുട കൂടാതെ നടക്കരുതേവെറുതെ നനയാൻ പോക്കരുതേ കർക്കിടകത്തിൻ വരവാണേകലി തുള്ളി വരും മഴയാണേകൂരകൾ ബലവത്തല്ലെങ്കിൽകദനം നിറയും സോദരരേ പരിസരമെല്ലാം ശുചിയാക്കിപരിപാവനമായ് കാത്തില്ലേൽപകർച്ച വ്യാദികൾ വന്നീടാംപാരിൽ ദുരിതമതയീടാം കോരിച്ചൊരിയും മഴയത്ത്അറിവിൻ വെട്ടം…

👑 സമസ്യാ നിവാരിണീ👑

രചന : കൃഷ്‌ണ മോഹൻ കെ പി ✍️ സന്ധ്യാംബരത്തിൻ്റെ സിന്ദൂരഛവിനിൻ്റെ സുന്ദര ഫാലത്തിലെ,തിലകക്കുറിയാക്കിസൗമ്യയായ് പുഞ്ചിരി തൂകി വന്നെത്തീടുന്ന,സുന്ദരീ, സരസ്വതീ,താവക ദർശനത്താൽസ്വർഗ്ഗീയ സുഖമെന്ന സ്വപ്നത്തിലലിഞ്ഞു ഞാൻസ്വത്വത്തെയുണർത്തുവാൻ സാധകം ചെയ്തീടുന്നൂ…..സാമഗാനത്തിൻ്റെയാ സ്വര നിർഝരികളിൽ…..സാദരം നിമഗ്നനായ്, സഞ്ചരിക്കട്ടേ മെല്ലെ ……..സൂര്യനും, ചന്ദ്രനുമീ ഭൂമിയും വിദ്യാ…

നാളെയൊരുപുഞ്ചിരിക്കായി🔘🔘

രചന : ഖുതുബ് ബത്തേരി ✍️ ജീവിച്ചിരിക്കെ മരിച്ചുപോയവരുടെവാർഡുകളിലൂടെയൊന്നു നടന്നുനോക്കണം.! മരുന്നിന്റെ രൂക്ഷഗന്ധംനാസികയുടെ ദ്വാരവുംകടന്നുതലച്ചോറിന്റെ സ്പന്ദനങ്ങളെതൊട്ടുണർത്തുമപ്പോൾ.! പാതിമരിച്ചവരുടെഒച്ചകളവിടെഇങ്കുബിറ്ററിൽ ശ്വാസം കിട്ടാതെകണ്ണുകളെ ഈറണനയിക്കും.! ഒപ്പമുള്ളവർക്കു മരുന്നിനേക്കാൾവേഗത്തിൽ മരണത്തിന്റെഗന്ധമറിയുമവരുടെനയനങ്ങളിൽപാടുകൾ മാത്രംബാക്കിയാവും .! മരുന്നിനേക്കാൾസാന്ത്വനമേകുന്നഅകതാരിന്റെയാഴങ്ങളെതണുപ്പിക്കാൻ പ്രാപ്തിയുള്ളവാക്കുകൾക്കായവരപ്പോൾകാതോർത്തിരിക്കും.! ഇന്നിന്റെ വേർപ്പാടിലുമവരുടെചുണ്ടിലൊരു പുഞ്ചിരിപതിയുവാൻമൃദുലമാം കരസ്പർശനങ്ങളുംതണുപ്പേറിയ വാക്കുകളും മതി.! തലോടലാഗ്രഹിക്കുന്നനാളെയൊരുനാൾചുണ്ടിലൊരുപുഞ്ചിരിപതിയുവാൻനാമും…

അമ്മയും വിശപ്പും

രചന : മംഗളൻ. എസ് ✍️ അമ്മേ വിശക്കുന്നു കഞ്ഞി വിളമ്പീല്ലേ..അമ്മേ വിശക്കുന്നു കഞ്ഞി വിളമ്പമ്മേ..അമ്മേടെ കണ്ണുനിറയുന്ന കണ്ടിട്ടുംഅന്നുഞാനതിൻ പൊരുളെന്തെന്നറിഞ്ഞില്ല! അമ്മേ വിശക്കുന്നു കഞ്ഞി വിളമ്പമ്മേ..അശ്രുബിന്ദുക്കൾ പൊഴിച്ചമ്മക്കണ്ണുകൾ!അടുപ്പത്തെ കഞ്ഞിക്കലം ഞാൻതുറക്കവേഅതിൽവെള്ളമേയുള്ളുവെന്നറിഞ്ഞുഞാൻ! അരിക്കലം അടപ്പുതുറന്നൊന്നു നോക്കിഅതിലൊരു മണിയുമില്ലെന്നറിഞ്ഞു!അയലത്തൂന്നൊരു നാഴിയരി മേടിച്ച്അന്തിക്കു കഞ്ഞി വെച്ചെല്ലാർക്കുംവിളമ്പി…

തൂവൽ സ്പർശം

രചന : ദിവാകരൻ പികെ പൊന്മേരി ✍ നിൻ ചാരത്തൊന്നിരിക്കുമ്പോൾവെൺ ചാമരം വീശുംപോൽ മനതാരിൽ തെന്നൽവന്ന്തലോടുന്നുകുളിർ കോരുന്നുടലാകെ. നിൻനറുഭാഷണത്തിൻ ലഹരിഉന്മത്തനാക്കുന്നെന്നുള്ളംവാക് ചാതുരിയിൽ മതിമറക്കുന്നുസ്വപ്നാടകനാകുന്നെൻ ചിത്തം. നിൻ മിഴികളിലെന്നുമൊളിപ്പിക്കുംവിഷാദംഒട്ടുനേരം മുകിൽ മൂടുംചന്ദ്രബിംബംപോൽ ശോഭിതം നിൻചെഞ്ചുണ്ട് നറുപൂവായി വിരിയുന്നു. വിരൽ തുമ്പിൻ കാന്തിക സ്പർശംഹൃദയ…

യാത്രാമൊഴി

രചന : രാജീവ് ചേമഞ്ചേരി✍ യാത്രയിൽ ജനലഴിയിലൂടെ കണ്ണുകൾ ദൂരേയ്ക്ക്!യയാതി മടിയിലിരുന്നിട്ടും തുറക്കാൻ മടി!യഥേഷ്ടം കൺനിറയെ കാഴ്ച്ച മാത്രം….യാമങ്ങളങ്ങനെ ഇരുട്ടിനെ പ്രണയിച്ചു. യന്ത്രങ്ങളിപ്പോഴും ചലിച്ചു കൊണ്ടേയിരുന്നു…..യൗവ്വനം കടന്നെത്രയോകാതമകന്നു യാത്ര……യുദ്ധസന്നാഹത്തിന്നാവേശമായ് ശബ്ദമിടറി!യുവരക്തതിളപ്പ് വാർദ്ധക്യമായി മാറീടവേ.. യാചകരൊത്തിരിയലയുന്നുയിരുട്ടിലും…യന്ത്രങ്ങളിനിയും ശബ്ദകോലഹലം കൂട്ടി!യയാതിതന്നേടുകളെന്നെ വശീകരിക്കേ –യൗവ്വനതീഷ്ണമാമൂർജ്ജമേകിയെൻ ഭാഷയിൽ!…