പിതൃതർപ്പണം ചെയ്യുമ്പോൾ!
രഘുനാഥൻ കണ്ടോത്ത്* സ്വയംഭൂവല്ലസ്വയാർജ്ജിത സൗഭാഗ്യമല്ലസിദ്ധാർത്ഥവടിവമായെത്തിയസാത്വിക തഥാഗതനുമല്ലപിത്യക്കൾതൻ സൃഷ്ട്യുന്മുഖമാംഹോമാഗ്നിയിൽച്ചിതറിയകനൽത്തരിതാൻ താനെന്നോർക്കഅത്യപൂർവ്വ വിസ്മയമാംനിൻ ജീവന്റെപ്രഭവകേന്ദ്രമാം പിതാവിനെധ്യാനിച്ച് സമർപ്പണം ചെയ്കമകനേ! പിതൃതർപ്പണം!പിതൃക്കളേ!നിങ്ങൾതൻപ്രണയവിജൃംഭിത‐ചടുലവിസ്ഫോടനങ്ങളിൽചിതറിയ മുത്തുമണികൾസൂര്യപ്രണയസ്മിതങ്ങളിൽവിരിഞ്ഞ കമലഗർഭങ്ങളിൽ വീണ്കുരുത്ത വംശീയക്കണ്ണികൾ ഞങ്ങൾപ്രകോപിച്ചിട്ടുണ്ടെത്രയോപഞ്ചഭൂതങ്ങളെ,പ്രകൃതിയെപ്രപഞ്ചമനോഹാരിതകളെ!അരുതായ്കകളത്രയുംപൊറുത്ത് വരമരുളീടുകഎന്നർത്ഥിക്ക മനമുരുകിമകനേ! സമർപ്പിക്ക!പിതൃതർപ്പണം!!അരൂപിയാമാത്മാവിന്ശരീരരൂപഭാവങ്ങളേകിയോൻഎൻ വികാസപരിണാമങ്ങളെജന്മസായൂജ്യമായ്ക്കണ്ടുജീവിതം വളമാക്കിയോൻ!പുഴുവായ് പിടഞ്ഞുപിന്നെ‐യിഴജന്തുവായ് നിരങ്ങി ശൈശവംഅഴകെഴുമകളങ്കസ്മിതം കണ്ട്മിഴികളിൽ പുളകാശ്രു ചൂടിയോൻരജനികൾ പലതു…