ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

കവിത : അശോക് കുമാർ*

വരി പൊട്ടി നിലംമുട്ടിയാ
നര മൂടിയ കട്ടിലിൽ
പഴങ്കൂറപോലവൾ
കിടപ്പൂ…….

തകര മേലാപ്പിന്റെ
ഉഷ്ണവിരി ചൂടിയവൾ
വെന്തൊലിക്കുന്നൊരു
വിങ്ങുന്ന നോവായി
കിടപ്പൂ …..

ദീനമോലുമാ
കണ്ണുകളിലിപ്പൊഴും
കുഞ്ഞു പിച്ചവയ്ക്കുന്ന
പൂഴി മൺചിത്രവും

വിറയാർന്ന
ചുണ്ടിണകളിലിപ്പൊഴും
തത്തിക്കളിക്കുന്ന
കൊഞ്ചൽ മൊഴികളും

കരകവിയുന്നു
ഹൃദന്തത്തിൽ
അമ്മിഞ്ഞപ്പാലിൻ
അമൃതനുരകളും ……..

കുഞ്ഞു മോനിന്ന്
ആനയ്ക്കെടുപ്പതു
വളർന്നതും

ഇമ വെട്ടിയോർക്കുന്നു
അമ്മ
ഇമയടയും മുമ്പൊന്നു
കാണുവാൻ…..

അശോക് കുമാർ

By ivayana