ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

ജെസ്റ്റിൻ ജെബിൻ*

സിഗരറ്റ് കൂടിൽ
കിലോമീറ്ററോ
നോട്ടിക്കൽമൈലോ
രേഖപ്പെടുത്താറില്ല .
എന്തിനാണത്
പുകവലിക്കാർക്ക്
അതിന്റെയാവശ്യംവരുന്നില്ലല്ലോ .
മദ്യശാലയിലും
മദ്യക്കുപ്പിയിലും
ഗൃഹാവശ്യങ്ങളോ
അരിവിലകളോ
രേഖപ്പെടുത്തീട്ടില്ല .
എന്തിനാണത്
മദ്യപന്മാർക്കും
അതിന്റേയാവശ്യം
വരുന്നില്ലല്ലോ .
പുകയിലക്കെട്ടിലും
ബീഡിക്കൂടിലും
ഹാൻസ്പേക്കറ്റിലും
ദിവസങ്ങളേക്കുറിച്ചോ ,
മാസങ്ങളേക്കുറിച്ചോ
വർഷങ്ങളേക്കുറിച്ചോ
രേഖപ്പെടുത്തീട്ടില്ല
എന്തിനാണത്
ചുമച്ചും കിതച്ചും
മരിക്കാൻനടക്കുന്നവർക്കും
അതിന്റേയാവശ്യം
വരുന്നില്ലല്ലോ

By ivayana