Month: August 2021

തുളസിക്കതിർ.

രചന : ശ്രീകുമാർ എം പി* ഇന്ദ്രനീലകാന്തി തെളിഞ്ഞുവൊചന്ദനമണിച്ചെപ്പു തുറന്നുവൊചന്ദ്രബിംബമിങ്ങിറങ്ങി വന്നുവൊവസന്തസൂന മൊത്തുചേർന്നുവൊതുളസീവനം പൂത്തുലഞ്ഞുവൊതുഷാരഹാരമുള്ളിൽ വീണുവൊനിറഞ്ഞ പീലി നൃത്തമാടിയൊനീരജകാന്തി പടരുന്നുവൊആത്മരാഗമൊഴുകി വന്നതൊആത്മാവു തഴുകിയുണർന്നതൊആനന്ദ വർഷം പെയ്തിടുന്നുവൊആദ്ധ്യാത്മസുഗന്ധം പരന്നതൊഅരമണികൾ കിലുങ്ങുമൊച്ചയൊഅറിവിന്റെ ഗീതോപദേശമൊഅലിവിന്റെ നൻമൃദുഹാസമൊഅഞ്ജനവർണ്ണൻ മുന്നിൽ നില്ക്കവെ !

ഭാഗ്യഹീന.

ശിവൻ മണ്ണയം* ഒരു കുഞ്ഞിന് ജന്മംനൽകാൻ കഴിയാത്ത ഭാഗ്യഹീനയായി, പരിഹാസങ്ങളുടെയും, കുത്തുവാക്കുകളുടെയും നടുക്ക് ,ജീവിതം ജീവിച്ച് തീർക്കാൻ തുടങ്ങിയിട്ട് ഇത് പത്താംവർഷം!ഞാനിപ്പോ നഗരത്തിലെ പ്രശസ്തമായ ഒരു ഫെർട്ടിലിറ്റി ക്ലിനിക്കിലാണ്.ഉറ്റസുഹൃത്തായ സാന്ദ്രയുടെ നിർബന്ധ പ്രകാരമാണ് ഞാനിവിടെ വന്നത്. ഡോക്ടർമാരെ കണ്ട് കണ്ട് മടുത്ത്…

വൃന്ദാവനിയിൽ.

സുദർശൻ കാർത്തികപ്പറമ്പിൽ* പൊൻ മുരളീരവമല്ലോ,കേൾപ്പൂ,എൻ ഹൃദയത്തിൻ വൃന്ദാവനിയിൽ!നീലോൽപലദലനേത്രൻ കൃഷ്ണൻ,ചാലേ കളിയാടുന്നവിടത്തിൽ!ആ മണിമഞ്ജുളഗാനംകേട്ടുൾ-കാമനയൊന്നായ് മായുകയല്ലീ!ആ വിധുമോഹന നൃത്തംകണ്ടെൻ,ഭാവന പൂവിട്ടെത്തുകയല്ലീ!നീരദനീലിമയോലും പൂമെയ്ഓരുന്നകമിഴിയാൽ ഞാനേവംആരുണ്ടറിവൂ,കൃഷ്ണാ നിൻപൊരുൾപാരിലപാരസ്‌മൃതികൾ തൂകി!ജ്ഞാനത്തേൻകനിയായെൻ മനസ്സിൽ,സ്നാനം ചെയ്യുമനശ്വരരൂപൻസ്നേഹത്തിൻ സുഖശ്രുതികൾ മീട്ടി,ദേഹിക്കാനന്ദക്കുളിർ ചൊരിവൂ!നീയാകുന്നനുരാഗപ്പൂമഴ,നീയാകുന്നനുഗാനത്തേന്മഴ!നീയൊന്നല്ലി,സമസ്തവുമോമൽ-കായാമ്പൂവഴകെഴുമെൻ കൃഷ്ണാ!നിർമ്മമചിന്താ തൽപ്പമൊരുക്കി,ധർമ്മത്തിൻ ശംഖൊലികൾ മുഴക്കി,നിർവാണപ്പൂഞ്ചിറകുവിരുത്തി,നിർദ്വൈതാമല കേശവനെത്തേ,പൊൻ മുരളീരവമല്ലോകേൾപ്പൂ,എൻ ഹൃദയത്തിൻ വൃന്ദാവനിയിൽ!നന്മകൾ…

ഒരു മയിൽ‌പ്പീലിയുണ്ടെന്നുള്ളിൽ.

രചന : ഗീത മന്ദസ്മിത✍ ഒരുമയിൽപ്പീലിയെൻ മനസ്സിനുള്ളിൽഒരുപാടു നാളായൊളിച്ചിരിപ്പൂകണ്ടതില്ലാരുമതിൻ നീലവർണ്ണംഅറിഞ്ഞില്ലതിൻ മൃദുസ്പർശമാരുംചൊല്ലിയില്ലാരോടുമിതു വരേക്കുംആ മയിൽപ്പീലിതൻ കഥയൊന്നുമേനിനക്കാത്ത നേരത്തൊരുനാളിലെന്നോപറന്നെത്തിയെന്നോടു ചേർന്നിരുന്നുനീലക്കാർവർണ്ണനെനിക്കായി നൽകിനീലാഞ്ജനം തോൽക്കും ഈ വർണ്ണരാജിനീരദം വാനിലണയുന്ന നേരംനേരാണിവളങ്ങു നൃത്തം തുടങ്ങുംമയിലല്ല, മയിലിന്റെ പീലിയെന്നാലുംമനതാരിലവൾ നൃത്തമാടിടുന്നിന്നുംഒരുനാളിലോതാം നിനക്കായി ഞാനുംഈ മയിൽപ്പീലിതൻ സന്ദേശകാവ്യംഅതുവരേയീപ്പീലി എന്നുള്ളിലായിഭദ്രമായ്…

എന്റെ കൃഷ്ണാ .

സിന്ധു ശ്യാം* ഗുരുവായൂരപ്പാ എന്നോടെപ്പൊഴും കാണണേ… എന്ന പ്രാർത്ഥന പാതി വഴിയിൽ എത്തിയപ്പോഴാണ് ബുദ്ധി ഒന്ന് മിന്നിത്തെളിഞ്ഞത്. “ശ്ശൊ… എപ്പഴും എന്ന് ഒരു ഗുമ്മിന് പറഞ്ഞെങ്കിലും അത്രയ്ക്കങ്ങട് വേണ്ട കേട്ടാ, അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം എന്റെ കൂടെ കാണണം കേട്ടോ ”…

ശലഭ സ്വാതന്ത്ര്യം.

സജി.വി. ദേവ് 🌼 ഓരോ മതിലിലുംചേർത്തു വെയ്ക്കപ്പെട്ടചുടുകട്ട പോലെഓരോ പെണ്ണുംമതിലുകൾ തീർത്തിട്ടുമെന്തേനാം ഒരു വാതിൽ കൊണ്ടവരെപൂട്ടിയിടുന്നത്. പുഴയായ് ഒഴുകികടലിന്നഗാധമാംശാന്തതയിൽസ്വപ്നം കണ്ടുറങ്ങാൻകൊതിച്ചവളെഅണകെട്ടിയെന്തിനാഅടച്ചിടുന്നത്. സൂര്യനെ കണ്ട് കുളിച്ച്പാചകശാലയിലെപരീക്ഷണവസ്തുവാകാൻശാഠ്യം പിടിച്ചവർ അറിയുന്നോനിലാവെളിച്ചം കണ്ടാണവൾനീരാടിയതെന്ന് . സ്വപ്നങ്ങൾ നെയ്തതൊഴിൽശാലകളിലെനിലയ്ക്കാത്തയന്ത്രമായിട്ടും ചങ്ങലക്കിട്ട്ആകാശം നിഷേധിക്കുന്നതെന്തിനാ. പൂക്കളെ പ്രണയിച്ചവളെഅടുക്കള ചുമരിൽപതിച്ചൊരു നിശാശലഭമാക്കിതനിച്ചൊരു…

ഉപദേശകർ,ആദർശം വിതറുന്നവർ.

സിജി സജീവ് 🌺 ഏതു നാട്ടിൽ ചെന്നാലും ഇങ്ങനെയുള്ളയാളുകൾ യഥേഷ്ടം വിഹരിക്കുന്നത് കാണാം…നിങ്ങളുടെ പ്രവർത്തികളിൽ,, ചിന്തകളിൽ,,അതിന്റെ ആഴവും വ്യക്തതയും മനസ്സിലാക്കാതെഅനാവശ്യമായി തലയിട്ട് നിരൂപണം നടത്തുകയും, വിമർശിക്കുകയും ചെയ്യുന്നവർ ഉണ്ടാകുമോ,,ഉണ്ടെങ്കിൽ തീർച്ചയായും അങ്ങനെയുള്ളവരെനിങ്ങളുടെ നമ്മുടെ ജീവിതത്തിൽ നിന്നും അകറ്റി നിർത്തേണ്ടത് അനിവാര്യമായി വന്നിരിക്കുന്നു..…

ശ്രീകൃഷ്ണൻ.

പട്ടം ശ്രീദേവിനായർ* ഓടക്കുഴൽ വിളികേട്ടു,, കണ്ണാ…..നിന്റെ,ഓമൽ ത്തിരുമേനികണ്ടു ഞാനും…..കാണാതെ കാണുമ്പോൾകണ്ടതെല്ലാംനിന്റെകമനീയകരുണാർദ്ര കാർവർ ണ്ണ രൂപം,കണ്ണായ കണ്ണന്റെ കരിമുകിൽ വർണ്ണന്റെയദു കുല നാഥന്റെ മനോജ്ഞരൂപം…..പാദസരങ്ങൾ കിലുക്കി നടക്കുന്ന…ഉണ്ണിക്കണ്ണരൂപം ……..ശ്രീകൃഷ്ണരൂപം………!നീലക്കാർവർണ്ണന്റെ,മഞ്ഞപ്പട്ടാംബരംകണ്ടു ഞാൻ എന്നെ മറന്നു നിന്നു….മയിൽ‌പ്പീലി ചുരുൾ മൂടി മാടി ഒതുക്കി ഞാൻ,കണ്ണന്റെ കവിളിൽ…

നാലാമത്തെ സിസേറിയൻ.

ജയന്തി അരുൺ✒️ നാലാമത്തെസിസേറിയനിലേക്ക്ബോധം മറയുമ്പോൾമൂന്നുകുഞ്ഞുങ്ങളുടെയുംആദ്യത്തെ കരച്ചിൽഓർത്തെടുക്കാനവൾശ്രമിച്ചുകൊണ്ടേയിരുന്നു.അകത്തളത്തിൽ പാറുന്നമൂന്നുപെൺമാലാഖമാർ.മൂന്നാമത്തെയൂഴം കഴിഞ്ഞുകൂനാതെ നടക്കാൻ ശ്രമിച്ച്,വേദനകൊണ്ടു പുളഞ്ഞ്,ഇനിയുമൊരു സിസേറിയൻശരീരം താങ്ങില്ലെന്നുകേൾക്കാൻ കൊതിച്ച്ചെവികൾ രണ്ടുംഡോക്ടറുടെ ചുണ്ടിലേക്ക്വട്ടം പിടിച്ചു കിതച്ചു.പച്ചമാംസത്തിൽസൂചികൊരുത്തപോലെ,തുന്നിയ വയറിന്റെവേദന കടിച്ചിറക്കുമ്പോൾമരവിച്ച നിശ്ശബ്ദതപൊതിഞ്ഞ മുറിയിൽനാലാമത്തെസിസേറിയനുമവളെതൊണ്ടകീറിവിളിക്കുമെന്നവൾവയർപൊത്തിമുഖമൊളിച്ചു.നാലാമത്തെസിസേറിയനിലേക്കിന്ന്ബോധം മറയുമ്പോൾഇക്കുറിയൊരാൺമാലാഖതൊണ്ടകീറിയില്ലെങ്കിൽഉണർവെന്തിനെന്നവൾമൂന്നു പെൺമാലാഖമാരെമനസ്സിലേക്കടക്കം ചെയ്തു.ഉയിർക്കുമോ എന്തോ?

തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യു നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രാത്രി പത്ത് മണി മുതല്‍ രാവിലെ ഏഴ് മണി വരെയാണ് നിയന്ത്രണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്…