ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : ശ്രീകുമാർ എം പി*

ഇന്ദ്രനീലകാന്തി തെളിഞ്ഞുവൊ
ചന്ദനമണിച്ചെപ്പു തുറന്നുവൊ
ചന്ദ്രബിംബമിങ്ങിറങ്ങി വന്നുവൊ
വസന്തസൂന മൊത്തുചേർന്നുവൊ
തുളസീവനം പൂത്തുലഞ്ഞുവൊ
തുഷാരഹാരമുള്ളിൽ വീണുവൊ
നിറഞ്ഞ പീലി നൃത്തമാടിയൊ
നീരജകാന്തി പടരുന്നുവൊ
ആത്മരാഗമൊഴുകി വന്നതൊ
ആത്മാവു തഴുകിയുണർന്നതൊ
ആനന്ദ വർഷം പെയ്തിടുന്നുവൊ
ആദ്ധ്യാത്മസുഗന്ധം പരന്നതൊ
അരമണികൾ കിലുങ്ങുമൊച്ചയൊ
അറിവിന്റെ ഗീതോപദേശമൊ
അലിവിന്റെ നൻമൃദുഹാസമൊ
അഞ്ജനവർണ്ണൻ മുന്നിൽ നില്ക്കവെ !

By ivayana