എന്താണരുവീ ചിരിച്ചുതുള്ളി
എങ്ങുനിന്നെങ്ങുനിന്നോടിയെത്തി
വെള്ളരിപ്രാവുപോൽ നിന്റെ മേനി
വെള്ളിയാൽ തീർത്ത കസവുപോലെ
നാണമാകുന്നു നിൻ മേനി കണ്ടു
നാണിച്ചു പോകുന്ന കാഴ്ചയുണ്ടു
നിന്നിളം മേനിയെ പുൽകിടാനായ്
മന്ദമായ് കാമുകൻ വന്നതൊണ്ടു
വൻ കാട്ടിലല്ലേ ജനിച്ചു നീയ്
വൻമരക്കൂട്ടവും കൂട്ടിനില്ലേ
കാട്ടുമൃഗങ്ങൾ തൻ കാടതല്ലേ
കാനനമെങ്ങും നിറഞ്ഞതല്ലേ
പെറ്റമ്മയല്ലേ അഗസ്ത്യർ മല
പോറ്റമ്മയല്ലയോ പുണ്യ ഭൂമി
പാണ്ഡ്യദേശത്തിത്തന്നരികിലല്ലേ
പാലാഴി നിന്നെ വിളിപ്പതില്ലേ
സഹ്യാർദ്രിപർവ്വത തൻപിതാവാം
കാശിനാഥൻ തന്റെ പുത്രനല്ലോ
അഗസ്തീശ്വരൻ വാഴുമാ പുണ്യമല
അഗസ്ത്യാർ മലയെന്ന നാമമല്ലേ
പുണ്യ മലക്കൊരു പുത്രിയുണ്ടു്
പുത്രിക്കതൊത്തസ്തനങ്ങളുണ്ടു
ഇറ്റിടും പാലമൃതേറെയുണ്ടു്
നെയ് നിറഞ്ഞോരങ്ങമൃദുമുണ്ട്
പുഞ്ചിരിയോടങ്ങു തൂവ തുണ്ടു
കൊഞ്ചിക്കുഴഞ്ഞങ്ങൊഴുകണുണ്ട്
നെയ്യാറതെന്നൊരു പേരുമുണ്ടു്
നെയ് നിറച്ചെങ്ങും വരണതൊണ്ടു
കണ്ടവർ മോന്തിക്കുടിക്കണൊണ്ടു്
പാടത്തതെങ്ങും പരപ്പ തൊണ്ടു്
നെയ്യാറതെന്നൊരു പേരുമുണ്ടു്
നെയ്യാ – റ്റിൻകരയെന്ന ദേശമുണ്ടു്
ക്ഷേത്രങ്ങളൊക്കെത്തഴുകണൊണ്ടു
പാലാഴി തന്നിലണയണൊണ്ടു്
കള്ളിയം കാടെന്ന ദേശമല്ലേ – അന്നു
കള്ളിക്കാടെന്നതായ് മാറിയല്ലേ
നല്ലൊരണക്കെട്ടു തീർത്തതില്ലേ
കെട്ടിനിറച്ചൊരു പേരിതല്ലേ
പക്ഷിമൃഗാദികൾക്കിഷ്ടമല്ലേ
മർതൃരും നീരാടി നിൽപ്പതില്ലേ
എൻ നാമമെല്ലാമറിഞ്ഞതല്ലേ
നെയ്യാറു നല്ലൊരു പേരതല്ലേ
ചാടിക്കളിച്ചിടാമാറ്റിലെന്നും
നീന്തിത്തുടിച്ചി ടാമെന്നുമെന്നും
ജീവന്നു വേണ്ടുന്ന ജീവജലം
ജീവൻ തൃജിച്ചിടാമൊട്ടു പിന്നെ
പാരാതെ കാക്കണമെന്നെ തന്നെ
പാലാഴി പോലുള്ള പാലമൃദ്
നീരായ് തരുന്നു ഞാനെന്നുമെന്നും
ദാഹം ശമിച്ചിടാനൊട്ടു പേർക്കു്
നെയ്യാറിതെന്നും ഒഴുകിടട്ടെ
നിറ മെയ്യാലെയെങ്ങും തഴുകിടട്ടെ

By ivayana

Leave a Reply

Your email address will not be published. Required fields are marked *