പണ്ടു പാടി വന്ദ്യ ഗുരു
ജാതിമതദൈവമൊന്ന് !
ജാതിചിന്തയരുത് മർത്യാ
ജീവരാശി തന്നെ വംശം!
മാനവികതയാണ് മതം
മറന്നിടാത്ത ധർമ്മമല്ലോ!
ബാല്യകാലം തൊട്ടു തന്നെ
മൂല്യബോധംതലയിലേറ്റി.
വെറുതെയല്ലിയക്ഷരങ്ങൾ
ചെറുതാക്കിയൊതുക്കിയിപ്പോൾ!!
മൂല്യബോധമില്ലാ ഗുരുവിൻ
കാലടിയിലൊടുങ്ങി ജീവൻ!
കറുപ്പഴകിലറപ്പ്കണ്ടു
വെറുപ്പ് കൂടി കാലനായി ?
കാലനായിരിക്കും ഗുരുവിൻ
തൂലിക ചലിച്ചുവോ?
ധീരനായ പുത്ര നിന്ന്
ചോരയിൽ കുതിർന്നുവോ?
വിദ്യ ചൊല്ലും നാവുകളി –
ലാദ്യമന്തം ഗുരുത്വമുണ്ടോ……
നേടും ശിഷ്യരേറിയുയരും
തേടും ഗുരുവിൻ ചരണമെന്നും!
ഭൗതികതയിലൂന്നി വിദ്യ
ആത്മബലമകന്നുവോ?
ആരുമിന്നറിഞ്ഞതില്ല….
ആദ്യ മറിയൂ മനസ്സിനെ!
മനസ്സാണ് മനുഷ്യനും
മനസ്സിലാണ്സർവ്വവും! ചുവടുറച്ചതെങ്കിലൊന്നും
തകരുകില്ലയൊന്നിലും….
പതറുകില്ല പിടിച്ചു നിൽക്കും
മനോബലത്തിൽ ശക്തിയാൽ!!
വിദ്യയേകാൻപ്രാപ്തരായ
സാത്വികർക്ക് നൽകൂപദവി….
മഹത്വമുള്ള മനസ്സുകൾക്ക്
ഗുരുത്വമുള്ള ദർശനവും
ലഘുത്വമുള്ള ശിഷ്യഗണം
പൊരുത്തമാകുമുത്തമം !!
🙏🙏🙏🙏🙏

By ivayana

Leave a Reply

Your email address will not be published. Required fields are marked *