ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

പട്ടം ശ്രീദേവിനായർ*

ഓടക്കുഴൽ വിളികേട്ടു,, കണ്ണാ…..
നിന്റെ,ഓമൽ ത്തിരുമേനി
കണ്ടു ഞാനും…..
കാണാതെ കാണുമ്പോൾ
കണ്ടതെല്ലാംനിന്റെകമനീയ
കരുണാർദ്ര കാർവർ ണ്ണ രൂപം,
കണ്ണായ കണ്ണന്റെ കരിമുകിൽ വർണ്ണന്റെ
യദു കുല നാഥന്റെ മനോജ്ഞരൂപം…..
പാദസരങ്ങൾ കിലുക്കി നടക്കുന്ന…
ഉണ്ണിക്കണ്ണരൂപം ……..
ശ്രീകൃഷ്ണരൂപം………!
നീലക്കാർവർണ്ണന്റെ,
മഞ്ഞപ്പട്ടാംബരം
കണ്ടു ഞാൻ എന്നെ മറന്നു നിന്നു….
മയിൽ‌പ്പീലി ചുരുൾ മൂടി മാടി ഒതുക്കി ഞാൻ,
കണ്ണന്റെ കവിളിൽ ഒരുമ്മ നല്കീ…
എന്റെ നെഞ്ചോട് ചേർത്ത്
പുണർന്നു നിന്നൂ….

“”ശ്രീകൃഷ്ണ ജയന്തി””ആശംസകൾ.

By ivayana