” അവൾ “
രചന : ഷാജി പേടികുളം✍ വെറുപ്പാണവൾക്കെന്നോട്അന്നും ഇന്നും .ഒരിക്കൽ പോലുംസ്നേഹിച്ചിട്ടില്ലത്രെ!അവൾക്കു ഞാൻഅപമാനമാണത്രെഅവളുടെ അന്തസ്സിന്യോജിച്ചവനല്ലത്രെ!ഞാൻ കുടുംബത്തിൽപിറന്നവനല്ലത്രെ :തെറ്റുകൾ ഒന്നൊന്നായിഎന്റെ തലയിൽ വച്ചുതെറ്റുകളുടെ ഭാരത്താൽഎന്റെ ശിരസ് കുനിഞ്ഞുനടുവൊടിഞ്ഞു ……എന്നിലെ വ്യക്തിത്വംപൗരുഷമൊക്കെ കെട്ടുഞാൻ തന്നെയില്ലാതായി.അവളിൽ തെറ്റില്ലശരി മാത്രമേയുള്ളുശരി മാത്രം ….ശരി മാത്രം ചെയ്യുന്നമനുഷ്യരുണ്ടോ ?തെറ്റുപറ്റാത്തവർഅപ്പോൾ കുഴപ്പംഎവിടെയാണ്…
