രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍
വേദനയെല്ലാമുള്ളിലൊതുക്കി
വാതോരാതെ ഉരിയാടുന്നവർ
വിനയമേറിയ എളിമകളെല്ലാം
വിടരുന്നൊരു പുഞ്ചിരിയോടെ.
വെട്ടൊന്നെന്നും മുറിരണ്ടെന്നും
വാദിക്കുന്നവരോ ‘നന്മക്കായി
വൈരികളേറെഉണ്ടെന്നാകിലും
വിഷമല്ലവറ്റകളെന്നറിയമല്ലോ!
വളയാത്തൊരു നട്ടെല്ലോടെന്നും
വകവെപ്പില്ലാ അരിശവുമായി
വാളായുള്ളതു നാവായിയുന്നി
വീഴുന്നവരെ താങ്ങാനെന്നും.
വരും വരായ്മകളോർക്കാതെ
വരുത്തി വച്ച വിനകളനേകം
വടികൊടുത്തവരടിയുംവാങ്ങി
വിയർത്തുരുകിയ നെഞ്ചുമായി.
വിശാലതയേറിയ അന്തരംഗം
വില്ലാളികളായി പാരിതിലെല്ലാം
വിശക്കുന്നവർക്കന്നവുമായി
വ്യാധിയുള്ളോർക്കാശ്രയമല്ലോ!
വിടനല്ലെന്നാൽ അലിവോടെ
വായിലൂറിയ പഞ്ചാരയുമായി
വാലാട്ടുന്നോരു ഇണങ്ങരായി
വമ്പില്ലാ; പൊടിപ്പും തൊങ്ങലും.
വ്രതമോടുള്ള പ്രവർത്തിയുമില്ല
വാഴുന്നെന്നും അലസതയോടെ
വീണിടമെല്ലാം ഉരുണ്ടുരുണ്ടവർ
വിരുതോടെന്നുമെന്തും ചെയ്യും.
വാശിയില്ലൊരുയഹങ്കാരവുമില്ല
വേദിയിലാകെ വാദിച്ചു ജയിക്കും
വ്യാജമില്ലാത്തൊരു ശുദ്ധമാരെ
വേണ്ടാതായൊരുയുലകമിത്.
വിശ്വസ്തരാണവരെന്നുമെന്നും
വിഷപ്പല്ലുകളില്ല ; വിഷം ചീറ്റില്ല
വേലയിറക്കാതുള്ളോരവരോ
വീണുതളർന്നോരരുമകളായി.
വയോധികർക്കു തുണയേകി
വീരപ്രസുവിനു അഭയമായി
വിധകൾക്കോയവലംബമായി
വെള്ളിടിയായി സംരക്ഷിപ്പോർ.
വായുവേഗം വളരുന്നവരായി
വരുന്നവരെ ഇരയാക്കാതെ
വേണ്ടതുമാത്രമറിവുള്ളവരോ
വലവീശാനുമറിയാത്തവരായി.
വിതച്ചതെല്ലാം ഉന്മകൾമാത്രം
വേലി കെട്ടിയ സ്വാർത്ഥതയില്ല
വേണ്ടാതനമതുയാവതുമില്ല
വീറോടേന്നും പകയില്ലാതെ.
വേണ്ടപ്പെട്ടവരാണെല്ലാവരും
വേർപ്പാടിലോയുരുകിയുരുകി
വേലക്കാരെപ്പോലാശ്രിതരായി
വാഴുന്നവരാർക്കുംവേണ്ടാതായി.
വായാടുന്നോർ വഴങ്ങുമെന്നാൽ
വേഗമടുപ്പോർ പാഴുകളല്ലറിയുക
വാലാട്ടുന്നവർ പീറകളല്ലുലകിൽ
വിലിയിടിച്ചവരെ കാണരുതാരും.
വിലയില്ലാതായവരടിമകളല്ല
വേദിയിലവരോ മണ്ടരുമല്ലഹേ
വാ കെട്ടുന്നൊരു ചൂഷകലോകം
വിലയില്ലാതാക്കിയ പാവങ്ങൾ.
