രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ. ✍️
ചെമ്പട്ടു വിരിയ്ക്കുന്ന ചക്രവാളത്തിലെ
ചോരച്ചുവപ്പു കണ്ടോരപാര ജന്മങ്ങൾ
ചക്കിലാട്ടും പോൽ ചക്രം തിരിഞ്ഞെങ്ങു
ചുവപ്പു തേടി പ്രയാണം തുടങ്ങിനാൻ.
ചുക ചുക ചുവക്കുന്ന ഇടങ്ങളെല്ലാം
ചുറ്റപ്പെട്ടിടം ഇരുന്നും കിടന്നുമവർ
ചോറു പോലും വേണ്ടാന്നു ഉറച്ചിട്ട്
ചുടു നിണം തന്നെ ഉത്തമമെന്നായി.
ചോരയൂർന്നിറങ്ങുന്നോരിടത്തൂന്ന്
ചൂടാലധരത്തിലിറ്റിയോരിത്തിരിയലിച്ച്
ചൂരോടെരുചിച്ചും മണത്തുമാസ്വദിച്ചും
ചെന്നായ്ക്കളേപ്പോലാർത്തി മൂക്കുന്നു.
ചുമലിലേറ്റുന്നിതേവരുംചെഞ്ചുവപ്പിനേ
ചാകുവോളം നിതംബത്തിലലിച്ചലിച്ച്
ചോരക്കുഞ്ഞു പെറ്റു വീണ ചവറീന്ന്
ചുടുചോരനുണഞ്ഞോരുനരാധമർ .
ചിത്തത്തിലാകെ ചോര കൊതി പൂണ്ട്
ചികുരത്തിലാകെ ചോര തൂകി തൂകി
ചിഹ്നത്തിലതുയലിയിച്ചു ചേർത്തന്ത്യം
ചായമെല്ലാം ചോരയൂറിയ ; മയമായി.
ഛേദമില്ലാതെ ചേതനയില്ലെല്ലാമതു
ചോര ചിതറി ചിതറി തെറിച്ചവരുന്നം
ചൊവ്വുള്ള ചോര തേടി കാട്ടിലും ചുറ്റി
ചൊട്ട മുതൽ വേട്ടയാടാനൊരുങ്ങുന്നു.
ചൂളം കുത്തുന്ന കാറ്റിലൂറുന്നുണ്ടോ?
ചുട ചോര പടരുന്ന മണമെന്നോർത്ത്
ചെന്നായേപ്പോൽ നാവും തള്ളി തള്ളി
ചോര തേടി ചാടിയുമോടിയുമരിശമായി.
ചോര ഒലിച്ചോരു ചാലിലായിയെന്നും
ചവിട്ടിയുമുഴിഞ്ഞുമാർപ്പോടെയുമവർ
ചിലയിടമെല്ലാമിറങ്ങിക്കുളിക്കാനായി
ചരിഞ്ഞുകിടന്നും നീന്തി തുടിക്കാനും.
ചോരക്കളറാകെ വാരി പൂശി പൂശി
ചളിപ്പൂണ്ടോരുന്മാദാർത്തധ്വനിയാലെ
ചാരുഗാത്രത്തിലെല്ലാം ചുവപ്പാർന്ന്
ചെണ്ടകൊട്ടിയൊന്നിച്ചൊന്നാടാനായി.
ചിതലരിക്കുന്നോരാലയത്തിന്നകം
ചുവരിലെല്ലാം ചോര കൈപ്പത്തികൾ
ചാർത്തി പുലർത്തിയ ചാരുഗാത്രം
ചാരെയേറുമഴകാർന്ന കോലങ്ങൾ.
ചന്ദനതൈലം പൂശിയ ഇന്ദുരൂപവും
ഛർദ്ദിക്കുന്നചുടുചോരയൂറിയൂറി
ചെറുകനെ ചുവന്നു ചുവന്നന്ത്യം
ചെമപ്പാർന്നൊരുപ്പൂർണ്ണിമപ്പൊട്ടായി.
ചതുർത്ഥിയില്ലാതെ മയങ്ങുമ്പോൾ
ചക്രവർത്തിയായിചുവന്ന സിംഹാസനം
ചെങ്കോലേന്തി ഭരണതലത്തിലായി
ചെഞ്ചൊരച്ചാറുക്കുടിച്ചാസ്വദിക്കുന്നു.
ചവിട്ടിയുടച്ചോരു ചങ്കിൽ നിന്നായി
ചോര ഊറ്റി കുടിക്കും യക്ഷിയേപ്പോൽ
ചിഹ്നം വിളിക്കും മദയാനയേപ്പോൽ
ചാരിതാർത്ഥ്യത്താലെ അലറുന്നവർ.
ചിൽപ്പുരുഷ സമാധിമണ്ഡപത്തിലും
ചെമ്പട്ടു പുതച്ചോരു ബലിക്കല്ലിലും
ചോരയൂറ്റി ചുവന്നോരു സമ്മേളനം
ചെണ്ടകൊട്ടിയാഘോഷതിമിർപ്പിലും.
ചെറ കെട്ടുന്നോരു ചുവന്ന ചാലുകൾ
ചെമപ്പിന്നരുമകൾക്കായിയേകുവാൻ
ചങ്കിലൂറി തെറിച്ചുതുള്ളിച്ചച്ചോരകൾ
ചോരരുചിച്ചയരുമകൾക്കാനന്ദിക്കാൻ.

