മനുഷ്യനിതെന്തു പറ്റി? കഷ്ടം
മനുഷ്യത്വം കൂപ്പുകുത്തി
മനസ്സിൽ വിഷം നിറച്ചു, മെല്ലെ
മയങ്ങുന്ന ജീവിയായി !
മന്ദസ്മിതം കാടുകയറി ,ഇന്ന്
മാനവൻ മൗനിയായി
മനസ്സിന്നു തടവിലായി, സർവ്വം
മടിക്കാതെ തകർക്കയായി
മനുഷ്യനെ ചതിക്കയായി, മനുഷ്യൻ
മനുഷ്യന്റെ ശത്രുവായി
മതിമറന്നു നൃത്തമാടി, സ്വയം
മരണത്തിന്നടിമയായി
മനുഷ്യന്റെ ശത്രുവായി, മനുഷ്യൻ
മറന്നു പോയ് സനാതന ധർമ്മം
മലയെ വിഴുങ്ങാൻ കൊതിച്ചു,
മലതന്നെ സർവ്വം തകർത്തു
മൗനം പറിച്ചെറിഞ്ഞു, ഇന്ന്
മാനത്തും ഗർജ്ജിച്ചു ശബ്ദം
മതിയെന്ന വാക്കു മാഞ്ഞു ഇനീയും
മാന്തണം അടിവേരു വരെ
മനം കരിഞ്ഞു കറുത്തുപോയി
മനുഷ്യൻ ജാതി തീരഞ്ഞു പോയി
മനുഷ്യത്വം മറന്നൂ നമ്മൾ
മറ്റെന്തോ ആയിമാറി ,,,,!
മനുഷ്യാ നീ തിരിഞ്ഞു നോക്കൂ
മക്കൾക്കു നിൻ പാത വേണോ?
മയക്കുമരുന്നും വെറുപ്പും കൊണ്ട്
മനുഷ്യത്വം മരിക്കുകില്ലേ?
മനുഷ്യാ നീ തിരിച്ചുവരൂ ചൊല്ലുന്നു
മുന്നിൽ നയിക്കുന്ന കാലമോർക്കുക
മനുഷ്യനായ് നീ മാറുക.. നാളെ
മക്കളും പച്ച മനുഷ്യൻ മാത്രമാകണം.

മോഹനൻ താഴത്തേതിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *