പനിച്ചൂട്
രചന : ദിലീപ്.. ✍ പൊള്ളുന്ന പനിച്ചൂടിലേയ്ക്ക്ചാടിയിറങ്ങിഒരു പുതപ്പിനടിയിൽ നിന്നുംഅർദ്ധമയക്കത്തിന്റെവാതിൽപ്പാളിയിലേക്ക്എത്തിനോക്കിയിട്ടുണ്ടോ???അന്നോളം കാണാത്തസ്വപ്നങ്ങളുടെഅരുവിയിലൂടെലക്ഷ്യമില്ലാത്തഒരു യാത്രപോകാം,വാഹനവും ഡ്രൈവറുംഒരാൾ തന്നെയാകുന്നഒരു അപൂർവ്വയാത്ര,കുന്നുകളിൽ നിന്നുംഅടിവാരത്തിലേക്ക്ചിറകുകളില്ലാതെപറന്നിറങ്ങാം,കടൽച്ചൊരുക്കുകളെഭയക്കാതെ തിരകൾക്കൊപ്പംആടിയുലഞ്ഞ്കടലിന്റെ അടിത്തട്ടിലേക്ക്വീണുറങ്ങാം,സ്റ്റോപ്പുകളില്ലാത്തഒരു ദീർഘദൂരതീവണ്ടിയുടെമുരൾച്ചയും ചൂളം വിളിയുംതലയോട്ടിയിൽ നിന്നുംപുറത്തേക്ക് ഇടയ്ക്കിടെതള്ളിവരും,അതിനെ ശ്രദ്ധിക്കാതെവാതിൽപ്പാളിയിലേക്ക് തന്നെനോട്ടമയക്കണം,കണ്ടു മതിയാകാത്തകാഴ്ച്ചയുടെ ഗിരിശൃംഗങ്ങൾഅപ്പോഴും നമ്മെ നോക്കിചിരിക്കുന്നുണ്ടാവും,സ്വന്തം പട്ടടയുടെപൊള്ളുന്ന തീച്ചൂട്പനിയെന്നൊരു പേരിൽശരീരത്തിലേക്ക്…
