അമ്മ പൂത്ത ഗന്ധം
രചന : അൻസാരി ബഷീർ✍ നേര് ചുരന്നമ്മിഞ്ഞപ്പാലതി –ലൂടൊഴുകുന്ന മഹാഗന്ധം!വേര് വലിച്ചു കുടിച്ചു തളിർത്തതി-ലൂടെഴുതുകയാണെൻ ജന്മം !നൂറുമണങ്ങൾ കവിഞ്ഞു കലങ്ങിയഘ്രാണനദിക്കരയകലത്തായ്പ്രാണനുണർന്ന സഹസ്രദളപ്പൂ-വിൽനിന്നൂർന്ന മഹാഗന്ധം!എന്നമ്മയുലഞ്ഞ മഹാഗന്ധം, ഒരുനന്മ പകർന്ന മഹാഗന്ധം, നറു-വെൺമ പുരണ്ട മഹാഗന്ധം, ഉയി-രുണ്മ പുണർന്ന മഹാഗന്ധം!നിന്നു വിശപ്പെരിയുന്നൊരു നേർവഴി-തന്നിലിരുട്ട് കനത്താലുംഅങ്ങു…