കടുത്ത വേനൽക്കാലം വന്നു
കരിഞ്ഞു പോകും ചൂടാണേ
വെയിലത്തുള്ളൊരു കളിയും വേണ്ട
അരുണൻ നമ്മെ പൊള്ളിക്കും
ഇടയ്ക്കിടയ്ക്ക് ശുദ്ധജലം നാം
കുടിച്ചിടേണം മടിയാതെ
ഇടയ്ക്കിടയ്ക്ക് കുടിച്ചില്ലെങ്കിൽ
തളർന്നുപോകും കുട്ടികളേ
കരിഞ്ഞുപോകും ചെടികൾക്കെല്ലാം
വെള്ളമൊഴിച്ച് നനയ്‌ക്കേണം
ദാഹിച്ചലയും പക്ഷിമൃഗങ്ങൾ –
ക്കിത്തിരി വെള്ളം വെക്കേണം
വെള്ളം നമ്മുടെ സമ്പത്താണേ
ഉള്ളത് സൂക്ഷിയ്ക്കേണം നാം
വെള്ളം കിട്ടാതായാൽ നമ്മുടെ
ജന്മം പോലും ഒടുങ്ങീടും.

ബിന്ദു വിജയൻ

By ivayana