Category: സിനിമ

മുൾക്കിരീടം.

രചന :- ബിനു. ആർ.* മുൾക്കിരീടമണിഞ്ഞുനീ തൂങ്ങിക്കിടന്നൂആ മരക്കുരിശിൽപീഡിതനായേറ്റംവിഹ്വലനായ്, നൊന്തുപിടഞ്ഞൂമനവും മാനവുംഅകലെനോക്കിനിന്നപീഡിതരാം മാനവകുലത്തിൻഅധിനായകൻ.. കാലങ്ങളെല്ലാംമണ്മറഞ്ഞുപോകവേകാത്തിരിപ്പുണ്ടുസത്വരം വിശ്വാസികൾകാത്തുവയ്ക്കുന്നൂ,ഡിസംബറിന്നൊരുദിനംപുൽക്കൂടിൽപിറന്നുവീണവൻസത്യമാം അധിനായകനായ്… ! ഇന്നീവിശ്വത്തിൽമുൾക്കിരീടമണിഞ്ഞിരിക്കുന്നൂദൈവത്തിന്റെയോമനപുത്രരാംമാനവകുലമൊന്നാകെ,മഹാമാരികളാലേ,കാതരമായ് സ്വയം പീഡിതരായ്… !

എൽ എൻ വി ടെലിനാടകത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.

ഗിരീഷ് കാരാടി* മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകളുടെ നാടക സംഘമായ എൽ.എൻ.വി തിയേറ്റർ ഇനിഷ്യേറ്റീവ്, ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത് പ്രേക്ഷകരിലെത്തിക്കുന്ന ‘പാൻ ഡെമൻ’ എന്ന ടെലിനാടകത്തിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ജൂൺ 25…

സ്നേഹഗീതം.

രചന : മായ അനൂപ്.* എന്നിനി കാണും നാം ഇനിയുംഎന്നോർത്തിട്ടെൻമിഴികളിൽ അശ്രു തുളുമ്പീടവേഒരുകുളിർ തെന്നലായ് നീഅരികത്തണഞ്ഞെന്നെസാന്ത്വനിപ്പിക്കുന്ന പോലെ തോന്നുംഏകാന്തത എന്നെ ചൂഴുന്ന വേളയിൽഞാനോടി നിന്റെ അരികിലെത്തിആ സ്നേഹധാരയാം ശീതള ഛായയിൽഞാനെന്നേ തന്നെ മറന്നു നിൽക്കുംനിന്നെയെൻ കവിതയായ് എഴുതുവാനായിഞാൻ രാവിൽ ഉറങ്ങാതിരുന്നീടവേനീയെന്റെ ജാലകത്തിരശീലയ്ക്കിടയിലൂടൊരുപൗർണ്ണമിയായി…

വ്രണങ്ങൾ.

രചന :- ശ്രീരേഖ എസ്. * ചങ്ങലയിട്ട് താഴിട്ടുപൂട്ടിയചില ഓർമ്മകൾവ്രണമായി മനസ്സിനെ കാർന്നെടുത്തിട്ടുംമദയാനയെപ്പോലെ ഭ്രാന്തു പിടിച്ചോടുന്നുഗതികെട്ട കാലം….താളം തെറ്റുന്ന കെടുജന്മങ്ങളെവിധിയുടെ പേരിൽ നാടു കടത്തുമ്പോൾ…തടയുവാനെത്തില്ലസാന്ത്വനവുമായി ഒരു ചെറുകാറ്റുപോലും.വകതിരിവില്ലാത്തവികാരങ്ങൾക്കടിമപ്പെട്ട് വിഭ്രാന്തിയുടെതേരിൽ കയറിപ്പോകുമ്പോൾയാഥാർഥ്യത്തിന്റെകയ്പുനീർ കുടിച്ചൊടുങ്ങുന്നനരജന്മങ്ങൾക്കു നൊട്ടിനുണയാൻമറ്റെന്തുണ്ട് ഓർമ്മകളുടെപൊട്ടിയൊലിയ്ക്കും വ്രണങ്ങളല്ലാതെ?

അപരിചിതരല്ല നാം…!

ഉണ്ണി കെ ടി . ✍️ പരസ്പരം കണ്ണുകള്‍കൊരുക്കാതിരിക്കാന്‍ പാടുപെടുന്നനോട്ടങ്ങളും, മിഴിവാതിലിലൂടെരക്ഷപ്പെട്ട് വിളംബരസാധ്യത-കളാരായുന്ന നേരും…! എന്നെ അറിയുമോ എന്നാരായുന്നനിഴലിന്‍റെ മുഖത്തുപോലുംഅറപ്പുളവാക്കുന്ന ഔപചാരീകത ! നഷ്ടപ്പെട്ട കാലത്തിന്‍റെഒടുങ്ങാത്ത ഓര്‍മ്മകള്‍നെടുവീര്‍പ്പായി ശൂന്യതയില്‍സ്വത്വബോധങ്ങളെ താലോലിക്കുന്നു…! എന്നിലേക്ക് നീ നടന്നവഴികള്‍നഷ്ടസ്മൃതികള്‍ക്കൊപ്പം മാഞ്ഞുപോയിരിക്കുന്നു….! ഞാനോ…..? നിന്നില്‍നിന്നും മടങ്ങാനുള്ളവഴികള്‍മറന്ന്‍ ഒരുയാത്രയുടെപരിസമാപ്തി…

തികച്ചും പുതിയ ഒരുപദേശം.

ബിജു കാരമൂട്* ജീവിതവണ്ടിയുരുണ്ടുവരുമ്പോൾവട്ടം ചാടിമരിക്കാൻ നോക്കൂ …ചാടുകയെന്നാൽപുത്തൻ കയറിൽകെട്ടിയ വട്ടംപാഴാവില്ലേപാഴായെന്നാൽകിണറാഴത്തിൽചാടിയ മോഹംചത്തു മലയ്ക്കുംരുചിനോക്കാതെയിറക്കാനായിക്കൊണ്ടുനടന്നൊരുവിഷമെന്താവുംകടലിൽ ചാടിയകാമനയെല്ലാംവലയിൽ പെട്ടുതിരിച്ചുനടക്കുംതീവണ്ടിയ്ക്കാണീത്തലയെങ്കിൽനേരം വൈകിമടുത്തു മടങ്ങും….വെറുതെയെന്തിനുപാഴാക്കുന്നുഒന്നല്ലെങ്കിൽമറ്റൊന്നിനെയുംജീവിതവണ്ടിയുരുണ്ടുവരുമ്പോൾകൈ കാണിക്കൂ…കയറിപ്പോകൂ…..

ഭ്രാന്തിപ്പെണ്ണ്.

ജോളി ഷാജി…. ✍️ ദൂരെ എവിടെയോനെഞ്ചുപൊട്ടി കേഴുന്നുണ്ട്സ്വാതന്ത്ര്യം നിഷേധിച്ചൊരുഭ്രാന്തിപ്പെണ്ണ്…മൗനം തളം കെട്ടി നിന്നഅവളുടെ ചുറ്റിലുംപാറിനടന്ന്ഓർമ്മകൾ അവളെവേദനിപ്പിച്ചുരസിക്കുകയാണ്..ഹൃദയത്തിൽ നിന്നുംതള്ളിയിറക്കിവിട്ടിട്ടുംപിന്നെയും പിന്നെയുംഓടിയെത്തുകയാണ്വേദനിപ്പിക്കാൻമാത്രമായ് ഓർമ്മകൾ..ഒരിക്കൽ മഴയായ്പെയ്തിറങ്ങിയഇഷ്ടങ്ങൾ പ്രളയമായ്ഒഴുകിമാഞ്ഞപ്പോൾഉറക്കം നഷ്ടമായിഭ്രാന്തിയായി മാറിയത്അവൾ മാത്രമായിരുന്നു..അവനെന്നഒറ്റമരത്തിൽവള്ളികളായിപടർന്നുകയറിഎന്നും വസന്തംതീർക്കാൻകൊതിച്ചവൾ..അത്രമേൽസ്നേഹിച്ചവൻഅതിർവരമ്പുകൾസ്രഷ്ടിച്ചു തുടങ്ങിയപ്പോൾമുതലാണ് അവളിൽപ്രണയം ഭ്രാന്തായിമാറീതുടങ്ങിയത്…അവളുടെമാത്രമായഭ്രാന്തുകളെഒരിക്കൽപോലുംപ്രിയപ്പെട്ടവരോനാട്ടുകാരോകൂട്ടുകാരോഅംഗീകരിച്ചില്ല..അവളുടെ ഭ്രാന്ത്‌അവളെ കൊണ്ടെത്തിച്ചത്ഇരുളടഞ്ഞ ആമഴക്കൂട്ടിനുള്ളിലും…പല്ലിയുടെ ചീവിടിന്റെയുംചിലപ്പുകൾക്കിടയിൽപരസ്പരം കടിച്ചുഓടിനടക്കുന്ന എലികളുംപാറ്റകൾക്കുമൊപ്പമാണ്അവളുടെ…

ഉത്തിഷ്ഠത, ജാഗ്രത.

എൻ.കെ അജിത്ത്* ഇഷ്ടക്കേടുകൾ പറയുന്നവരെതട്ടിക്കളയാൻ നോക്കുമ്പോൾചെറ്റുതിരുത്താൻ കഴിയാത്തെറ്റതുതെറ്റിനു മുകളിൽ തെറ്റാകും!താഴ്മ നടിച്ചാലുത്ഥാനം, ഇതുനാടിൻ വഞ്ചന സംസ്ക്കാരംഉന്നതി പൂകിയ പ്രഭൃതികൾക്കോഇല്ലാ കാശിനു വിനയമത് !കുതിരക്കൊമ്പുമുളപ്പിക്കാൻകോഴിയ്ക്കയ്യോ മുലവയ്ക്കാൻവാഗ്ദാനങ്ങൾ നല്കി രമിപ്പൂരാഷ്ട്രീയക്കാർ ചുറ്റിലുമായ്!അന്തിവെളിച്ചം കാണുമ്പോഴ_ന്തികെയിരുളുണ്ടെന്നോർക്കാൻശങ്കരപീഠം കയറണമോശങ്കയതെന്തിനു കുഴിമടിയാ?താണ നിലത്തായ് നീരോടും,താണു കിടന്നാൽ മതിയാമോ?തേച്ചു ചവിട്ടിപ്പോകും കാലംതാഴ്ച്ചയിലങ്ങന്നെ…

ബ്രാ രണ്ട് വള്ളികൾ മാത്രമല്ല.

കവിത : അശോകൻ പുത്തൂർ* ന്റെ നാത്തൂനെപണ്ടൊക്കെരമണൻ കവളപ്പാറകൊമ്പൻസരോജനീടെ കടുംകൈ വാഴക്കൊലഅങ്ങൻത്തെ കവ്തോളാർന്ന്.ഇപ്പൊബ്രാ രണ്ടുവള്ളികൾ മാത്രമല്ലലോകം തൂക്കിലേറ്റാൻപോരുംകുരുക്കും സൗന്ദര്യവുംഎന്നൊക്കെയാണ് കവിതകൾ…….നാട്ടാര്ടെപെണ്ണ്ങ്ങളെക്കുറിച്ചെഴുതാൻഇന്റെ ആണൊരുത്തന്നൂറ് നാവാ……….ഇന്നേപറ്റി കമാന്ന് രണ്ടക്ഷരംഇന്നേവരെ എഴുതീറ്റ്ല്ല്യാ.ഇമ്മള് കാലത്തെണീറ്റ്ദോശ മീൻകറി ചോറ്ചെര്കല് വെക്കല് തിര്മ്പല്അങ്ങൻത്തെ ഓരോരോ കവിതേൽക്ക്മൊകംകുത്തി വീഴും.അപ്പൊ അടുക്കളയും തീൻമുറിയും…

മറന്നോ എന്നത്.

കല ഭാസ്‌കർ* മറന്നോ എന്നത്ചിലപ്പോഴൊക്കെ പരസ്പരംവിഷമിപ്പിക്കുന്ന ഒരു ചോദ്യമാവും.മറവിയിലേക്കുള്ള അവസാനവണ്ടിയിൽകയറി ടിക്കറ്റെടുത്ത് കഴിഞ്ഞവർ,ഓർമ്മയുടെ പൂക്കെട്ടല്ലാതെസ്വന്തമായി മറ്റൊന്നുമില്ലാത്തതിനാൽആ വണ്ടിയിൽ കയറാത്തവർ ,രണ്ടു കൂട്ടരോടുമത് ചോദിക്കരുത് !വിൽക്കാനല്ലെന്നറിഞ്ഞ്ഒന്നോ രണ്ടോ പേർ ആപൂക്കളൊന്ന് വാങ്ങി നോക്കിയേക്കാം.വണ്ടിയിൽ കയറും മുമ്പ്ധൃതിയിൽ തിരിച്ചു തന്നേക്കാം.ഉണ്ട്; ഇല്ല എന്ന്ഇതളിതളായി പൂക്കളെ…