Month: June 2021

തരൂ ബലിച്ചോർ .

രാജേഷ്.സി .കെ ദോഹ ഖത്തർ* തിരിഞ്ഞു നോക്കി അവൻ…വിട്ടുപിരിയുകയാണ് ..ശരീരത്തിനെ ഇത്രയും കാലം ,ജീവിച്ച ശരീരത്തിനെ.കാക്ക കരയുന്നുണ്ട് .ബാലികാക്ക ഉച്ചത്തിൽ,തരൂ ബലിച്ചോർ .ജീവിക്കുമ്പോൾ എനിക്ക്,കിട്ടാത്തത് കാക എൻ മക്കൾ..തരില്ല നിനക്കും .ഭാര്യയും മക്കളും ,കരയുന്നുണ്ട് എന്നാൽ,നോട്ടം സ്വത്തിലേക്കാണ്.എത്രയോകൊതിച്ചു വാങ്ങിയ.സ്വർണ രുദ്രാക്ഷമാലയും ,മോതിരവും…

മധുമാമൻ.

▪ശിവൻ മണ്ണയം▪ എനിക്ക് പണ്ടൊരു മാമനുണ്ടായിരുന്നു; മധുമാമൻ. എൻ്റെ ബന്ധുവൊന്നുമല്ല, അങ്ങേർക്കു സുന്ദരിയായ ഒരു മോളുള്ളതുകൊണ്ട് മാമൻ എന്ന സ്ഥാനം നൽകി ഞാനദ്ദേഹത്തെ ആദരിച്ചിരുന്നു എന്നു മാത്രം. എനിക്ക് പ്രായപൂത്രിയാകുമ്പോൾ ‘മോളെ കെട്ടിച്ച് തര്വോ മാമാ’ എന്ന് മധുമാമനോട് ചോദിക്കണമെന്ന് ഞാനുറച്ചിരുന്നു.…

അന്ധരെന്ന് മുറവിളി.

കവിത : ബീഗം* അന്ധരെന്ന് മുറവിളികൂട്ടാതെഅന്യോന്യം വെളിച്ചമായ്നില്പൂ ഞങ്ങൾ….മണി കിലുക്കത്തിന്ന-കമ്പടിയായ്മാർഗ്ഗമറിഞ്ഞു ചരിക്കവേമാർഗ്ഗം മുടക്കികളെന്നുപുലമ്പുന്നുമനസ്സിലന്ധത ബാധിച്ച കൂട്ടർ…….കാഴ്ചകൾ കണ്ടുമടുത്തെന്നുംകണ്ട കാഴ്ചകൾകണ്ടില്ലെന്നുംകാപട്യം നടിച്ചുംകള്ളമോതുന്നു ചിലർ…..പരിഭവമോതിയില്ലപ്രപഞ്ചനാഥനോടുംപിണങ്ങിയില്ലയകംമുറിച്ചവരോടും…..മനതാരിൻ വെളിച്ചംവഴി കാണിപ്പൂതമസ്സിൽ വീഥികളിൽകനിവിൻ കരങ്ങളു_ണ്ടങ്ങിങ്ങു കാഴ്ചയായ്കൂടപ്പിറപ്പുപോൽ…..എങ്കിലുമുണ്ടാശയീവഴിത്താരയിൽഎൻ ജീവനാംകുരുന്നിനെ കാണുവാൻ..

കോവിഡ് -19 വാക്സിനേഷന് ശേഷം എത്രത്തോളം നിങ്ങളെ പരിരക്ഷിച്ചിരിക്കുന്നു?

എഡിറ്റോറിയൽ* ഫൈസർ / ബയോടെക്, മോഡേണ എന്നിവയിൽ നിന്നുള്ള എംആർഎൻഎ വാക്സിനുകൾ ശരീരത്തിൽ സ്ഥിരമായ രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാകുന്നു, അത് വർഷങ്ങളോളം സംരക്ഷിച്ചേക്കാം.കോവിഡ് -19 വാക്സിനേഷന് ശേഷം എത്രത്തോളം നിങ്ങളെ പരിരക്ഷിച്ചിരിക്കുന്നു? സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഇമ്യൂണോളജിസ്റ്റ് അലി എല്ലെബെഡിയുടെ…

നാടുകടത്തൽ.

ഇസബെൽ ഫ്ലോറ* ഗ്രാമവാസിയായ ഒരു പെൺകുട്ടിനഗരഹൃദയത്തിലേക്ക്‌ നാടുകടത്തപ്പെടുന്നുഅവളൊട്ടും തിരക്കുകൂട്ടാതെനടക്കുമ്പോൾആളുകൾ അത്ഭുതപ്പെടുന്നു.ഇലകൊഴിച്ച്‌ മരങ്ങളുംപടം പൊഴിച്ച്‌ പാമ്പുകളുംപുതുമനേടുമെന്നറിയാവുന്ന അവൾനഗരം തന്റെ മുഷിഞ്ഞ വസ്ത്രം മാറാൻ എന്നും മറന്നുപോകുന്നതു കാണുന്നു.ഒരു കാവൽക്കാരൻ അവളുടെ സഞ്ചി പരിശോധിക്കുന്നുഅടുക്കിവച്ച വസ്ത്രങ്ങളോപലനിറത്തിലുള്ള ചെരുപ്പുകളൊഅതിലില്ലെന്നു കണ്ട്‌ അയാളിലൊരുപുച്ഛ ഭാവം നിറയുന്നുഈ നഗരത്തെ…

തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണി.

മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് വധഭീഷണിയുമായി ഊമക്കത്ത് ലഭിച്ചു. എംഎൽഎ ഹോസ്റ്റലിലെ വിലാസത്തിലാണ് കത്ത് ലഭിച്ചത്. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും ഉൾപ്പെടെ വകവരുത്തുമെന്നാണ് കത്തിലെ ഭീഷണി. ക്രിമിനൽ പട്ടികയിൽപ്പെടുത്തിയതിന്റെ പ്രതികാരമാണെന്ന് കത്തിൽ പറയുന്നു. കത്ത് പോസ്റ്റ്…

”വിധി ”

ശ്രീരേഖ എസ്* അറിവില്ലായ്മതൻനാളുകളിലെനിലവിളികളില്‍നിന്നുംവികാരതീവ്രതയുടെകുറുകലിലേക്കവളെകൊണ്ടെത്തിച്ചതാരാവാം ? വിശപ്പിന്റെദയനീയതയില്‍നിന്നുംആഡംബരത്തിന്റെആര്‍ത്തിയിലേക്ക്അവളെത്തിയതെങ്ങനെ ? സ്വച്ഛഗ്രാമത്തിലെ ,പുകയുന്നടുപ്പില്‍നിന്നുംനഗരസന്ധ്യയിലെബുഫെകളിലേക്കവൾഎങ്ങനെയാണെത്തിയത് ? കുഞ്ഞുമിഴികളിലെമേഘപ്പെയ്തില്‍നിന്നുംമിഴിപ്പീലികളെവശ്യമായതുടുപ്പിലേക്ക്ആകര്‍ഷിച്ചനുരയുന്നപൂണ്ടചിന്തകളെങ്ങനെയറിയും ? പുതുവര്‍ഷത്തിന്റെലാസ്യലഹരിയില്‍നിന്നിയുംവേനലിൻവറുതിക്കെത്ര ദൂരം ! കുടിലില്‍നിന്നുംകൊട്ടാരത്തിലേക്കുള്ളവേഗപ്പാച്ചിലിനിടയില്‍നഷ്ടപ്പെട്ട യൌവനംനരച്ചുതുടങ്ങിയചിന്തകളായിപിറുപിറുക്കുമ്പോള്‍ചോര്‍ന്നൊലിച്ചിന്ന്കൂരയിൽമിഴിപ്പെയ്ത്തുകൾ ! സ്വയമുരുകി ,പ്രാകിക്കൊണ്ട്‌കൂരിരുട്ടിലേക്ക് മെല്ലെമെല്ലെപിച്ചവെക്കുന്നൊരുവളുടെ മനസ്സ്ഇവിടെയാരിന്ന് കാണുവാൻ ? ജീവിതതുലാസിലടിതെറ്റിആടിയാടി കൂനിപ്പിടിച്ച്തെല്ലും ,ആര്ത്തിയില്ലാതെതെരുവിൻ കലപിലക്കിടയിൽകുഴഞ്ഞുവീഴുമ്പോള്‍അവളേത്, ചിതലിന്റെഭോജ്യമാവാം ? കഴുകിയാല്‍തീരാത്ത…

ഭദ്രയാനം.

പ്രിയ ബിജു ശിവകൃപ* യാത്ര പറഞ്ഞു ദുർഗ്ഗ മോൾ കാറിലേക്ക് കയറിയപ്പോൾ ഭദ്രയുടെ മനമൊന്നിടറി… എങ്കിലും ഇത്രയും നാൾ താൻ കഷ്ടപ്പെട്ടത് വെറുതെയായില്ല എന്ന ഓർമ്മ അവരെ ശക്തയാക്കി.. ജീവിത വഴിയിൽ ഒറ്റയ്ക്കായപ്പോൾ, ചരിത്രം ആവർത്തിച്ചപ്പോൾ വീണുപോയീന്നു വിചാരിച്ചതാണ്മോളെ നല്ല നിലയിൽ…

തടവിലാക്കപ്പെടുന്നവർ.

കവിത : രഘുനാഥൻ കണ്ടോത്ത് 🙂 സമഗ്രാധിപത്യസമൂഹത്തിലെചിന്തകളെക്കൊന്നൊടക്കം ചെയ്തചുടുകാട്ടിലെ കുടികിടപ്പുകാരേ!സചേതനജഡജന്മങ്ങളേ! ഏണിപ്പടികളായ് ചാരിവെച്ചുനിങ്ങൾതൻ തോളെല്ലുകൾജനായത്തപ്പൊയ്മുഖധാരികൾകവർന്നൂ നാടിൻ ഭരണസാരഥ്യം! വെള്ളം തളിച്ചു കുതിർന്നമേനിവിറങ്ങലിച്ചു കുടയവേ,അതു സമ്മതമാക്കി വാളുകൾകൊയ്തതെത്ര ശിരസ്സുകൾ! സ്വയം ബലിമൃഗങ്ങളായ് നിങ്ങളേനിർണ്ണയിച്ചു കശാപ്പുകാരനെസമ്മതി ദാനമാക്കി ശിരസ്സറ്റുചിന്നിച്ചിതറീ കബന്ധങ്ങളായ്! അധികാരരഥചക്രങ്ങൾക്കിടയിൽചതഞ്ഞരഞ്ഞ ആർത്തനാദങ്ങൾബലികുടീരങ്ങളിൽ പല്ലിറുമ്മിഅവരുടെ…