രാജേഷ്.സി .കെ ദോഹ ഖത്തർ*

തിരിഞ്ഞു നോക്കി അവൻ…
വിട്ടുപിരിയുകയാണ് ..
ശരീരത്തിനെ ഇത്രയും കാലം ,
ജീവിച്ച ശരീരത്തിനെ.
കാക്ക കരയുന്നുണ്ട് .
ബാലികാക്ക ഉച്ചത്തിൽ,
തരൂ ബലിച്ചോർ .
ജീവിക്കുമ്പോൾ എനിക്ക്,
കിട്ടാത്തത് കാക എൻ മക്കൾ..
തരില്ല നിനക്കും .
ഭാര്യയും മക്കളും ,
കരയുന്നുണ്ട് എന്നാൽ,
നോട്ടം സ്വത്തിലേക്കാണ്.
എത്രയോകൊതിച്ചു വാങ്ങിയ.
സ്വർണ രുദ്രാക്ഷമാലയും ,
മോതിരവും ഒന്നെടുക്കാൻ ,
ശ്രമം നടത്തി കിട്ടുന്നില്ല…
യമദേവൻ ചിരിച്ചു.
പോരു മകനെ വേഗം ,
കൊണ്ടുപോകാനൊക്കിലൊന്നും,
ഗുണ പാപങ്ങൾ അല്ലാതെ.
കൊണ്ടുപോകാനാകില്ല …..!
ജഡം പോലും യമൻ ചിരിച്ചു..
തിരിഞ്ഞു നോക്കി അവൻ,
വിട്ടുപിരിയുകയാണ് ..
ശരീരത്തിനെ ഇത്രയും കാലം,
ജീവിച്ച ശരീരത്തിനെ.
എന്തെങ്കിലും നല്ലത് …
ചെയ്യാമായിരുന്നു.
തന്റെ ജഡം പാതയോരത്തിലൂടെ…
ഒന്നുമില്ല കയ്യിൽ …!
തുടങ്ങിയിരിക്കും മക്കൾ,
സ്വത്തിനായുള്ള തർക്കം…!
കൊണ്ടുപോകാനാകില്ല ഒന്നും,
ഗുണ പാപങ്ങൾ അല്ലാതെ.

By ivayana