കവിത : ബീഗം*

അന്ധരെന്ന് മുറവിളി
കൂട്ടാതെ
അന്യോന്യം വെളിച്ചമായ്
നില്പൂ ഞങ്ങൾ….
മണി കിലുക്കത്തിന്ന-
കമ്പടിയായ്
മാർഗ്ഗമറിഞ്ഞു ചരിക്കവേ
മാർഗ്ഗം മുടക്കികളെന്നു
പുലമ്പുന്നു
മനസ്സിലന്ധത ബാധിച്ച കൂട്ടർ…….
കാഴ്ചകൾ കണ്ടു
മടുത്തെന്നും
കണ്ട കാഴ്ചകൾ
കണ്ടില്ലെന്നും
കാപട്യം നടിച്ചും
കള്ളമോതുന്നു ചിലർ…..
പരിഭവമോതിയില്ല
പ്രപഞ്ചനാഥനോടും
പിണങ്ങിയില്ലയകം
മുറിച്ചവരോടും…..
മനതാരിൻ വെളിച്ചം
വഴി കാണിപ്പൂ
തമസ്സിൽ വീഥികളിൽ
കനിവിൻ കരങ്ങളു_
ണ്ടങ്ങിങ്ങു കാഴ്ചയായ്
കൂടപ്പിറപ്പുപോൽ…..
എങ്കിലുമുണ്ടാശയീ
വഴിത്താരയിൽ
എൻ ജീവനാം
കുരുന്നിനെ കാണുവാൻ..

ബീഗം

By ivayana