ലക്ഷ്യംതേടി ******** Swapna Anil

നിറമുള്ള സ്വപ്‌നങ്ങൾനൈലോൺനൂലുകൊണ്ടു കെട്ടികാറ്റിൽ ആടിയുലയുന്ന പട്ടംപോലെഎങ്ങോ ലക്ഷ്യമില്ലാതെ ചലിക്കുന്നുപകലിന്റെ അന്ത്യയാമങ്ങളിൽപാറിപറന്നെത്തിയ പക്ഷികളുംശിഖിരങ്ങളിൽ ചേക്കേറിടുമ്പോൾപരിഭവം പറഞ്ഞു കലപിലകൂട്ടുന്നുനിശാസഞ്ചാരികൾ കൂടുവിട്ടകലുന്നുഇരതേടി പോകുന്നു തോട്ടങ്ങൾതോറുംജീർണിച്ച ശവങ്ങളെ തിരയുന്നുചില നരഭോജികൾആടിയുലയുന്ന മരച്ചില്ലകൾഭയത്തിൻകറുത്ത ശീലകെട്ടുന്നുശീതികരിച്ച കാറ്റുകൾഹുങ്കാരമോടെ പാഞ്ഞിടുന്നുലക്ഷ്യം തേടിയുള്ളയാത്രയിൽലക്ഷ്യമെത്താതെങ്ങോ അസ്തമിക്കുന്നു. (സ്വപ്ന അനിൽ )

കൊച്ചി വാട്ടർ മെട്രോ വരുന്നു ,കൊച്ചി കാർണിവൽ ഓഫീസ് വഴി മാറി ……… Mansoor Naina

ഫോർട്ടു കൊച്ചി കാർണിവൽ പഴയ ഓഫീസ് ഇനി ഓർമ്മയാവും . ഇന്ത്യയിൽ ഗോവ കഴിഞ്ഞാൽ പിന്നെ വലിയ കാർണിവൽ നടക്കുന്നത് കൊച്ചിയിലാണ് . കൊച്ചി വാട്ടർ മെട്രോക്കായി കാർണിവൽ ഓഫീസ് ഇന്ന് രാവിലെ ( 6/12/20 ) അൽപ്പം മുൻപ് പൊളിച്ചു…

കരയിലേക്ക് വലയെറിയുന്ന മുക്കുവന്മാർ …. Ashy Ashiq

ഭംഗിയായിഅടുക്കി വെച്ച്പൊരിച്ചെടുക്കാനൊന്നുംസമയമുണ്ടായില്ല.ഒന്നിച്ചിട്ടു കൊളുത്തി!!എന്നാലുംമത്തി -അയല- ചൂര അയക്കൂറ,കൃത്യമായി വേർതിരിച്ചു കൊളുത്താൻ പ്രത്യേകം ശ്രദ്ധിച്ചു.പലിഞ്ഞീനുള്ളവയെപ്രത്യേകം ആസ്വദിച്ചുപള്ള കീറി ഫോർക് (ശൂലം)കൊണ്ട് പുറത്തെടുത്ത് പൊരിച്ചെടുത്തു…ആഹാ!!വംശശുദ്ധിയുടെപാഠ പുസ്തകത്തിൽഅതിനു വലിയ പ്രാധാന്യമുണ്ട്.വിശപ്പ് (കൊല്ലാനുള്ള) കൊണ്ട്കണ്ണു കാണാത്തതിനാൽ എല്ലാംപാകമാകാതെ കരിഞ്ഞു പോയി.അല്ലെങ്കിലുംഭക്ഷണത്തിനായി വേട്ടയാടലല്ല,വേട്ടയാടുന്നതിനായ് ഭക്ഷണംകഴിക്കുകയെന്നതാണ്പുതിയ നിയമം.നിശബ്ദതയുടെ നാവിനോളംനിലവിളികളെ നക്കി…

ഇന്നലെ, ഇന്ന്, നാളെയുടെഒരു സ്നേഹ സംഗമം……. Shyla Nelson

എയർപോർട്ടിൽ നിന്നും വീട്ടിലേക്കുള്ള മടക്കയാത്ര ശംഖുമുഖം വഴിയാണ്. പഴയ ശംഖുമുഖത്തിന്റെ ഒരു ശ്മശാന ഭൂമി എന്നു വേണം ഇപ്പോൾ ഇവിടം കാണുമ്പോൾ തോന്നുക. എട്ടുവയസ്സുള്ളപ്പോൾ ആദ്യമായി കണ്ട ശാലീന സുന്ദരമായ പ്രകൃതി കനിഞ്ഞരുളിയ കടൽത്തീരമല്ലിത്, പ്രകൃതി ദുരന്തങ്ങൾ ഏറ്റുവാങ്ങിയ മനുഷ്യരുടെ വികലമായ…

വാസുവിൻ്റെ തയ്യൽകട …. Thaha Jamal

ഈ കടയിൽബ്ലൗസു തയ്ക്കാനെത്തുന്നസ്ത്രീകളിലധികവുംവിട്ടുജോലിക്ക് നില്ക്കുന്നപെണ്ണുങ്ങളാണ്.കൊച്ചമ്മയ്ക്ക് എൻ്റെ വലിപ്പമേ?ഉള്ളൂന്ന് പറഞ്ഞാൽ മതികൊച്ചമ്മയുടെ അളവുംവാസുവിൽ ഭദ്രം.വാസുവിനറിയാം പലരുടെയും അളവുകൾഒറ്റം നോട്ടം മതി,അളവുതെറ്റാത്ത ബ്ലൗസിൻ്റെ ഹുക്കിനറിയാംഅടുത്തില്ലെങ്കിലും അടുപ്പിക്കാൻഹുക്കു ഉടക്കാൻ അടുത്തടുപ്പിച്ച്രണ്ട് അകലങ്ങൾ പിടിപ്പിക്കുന്നതിനാൽഇറുക്കിയും, ലൂസിലും ബ്ലൗസുകൾ വിലസുംവണ്ണം കൂടിയാലും കുറഞ്ഞാലുംവാസു, അന്നും ഇന്നും അളക്കുന്നത് കൃത്യം.ഗ്രാമത്തിൽ…

മുഹമ്മദ് അഷറഫ് …. Ayoob Karoopadanna

പ്രിയമുള്ളവരേ . കാസർകോട് . ഉദുമ സ്വദേശി . മുഹമ്മദ് അഷറഫ് .അൽ ജൗഫിൽ ഒരു കമ്പനിയിലെ സൂപ്പർ വൈസറായി ജോലി ചെയ്യുന്നു കഴിഞ്ഞ നാലര വർഷമായി . . രണ്ടു വർഷത്തെ ഇക്കാമ കഴിഞ്ഞതിനു ശേഷം പുതുക്കി നൽകിയില്ല .…

ചലോ ഡൽഹി …. സുബൈർ കുഞ്ഞ്

ചാഞ്ഞൊരു മൂലയിൽ ചാഞ്ഞിന്നൊരുവൃദ്ധൻ ….ചായാനൊരിടമില്ലാതെ ചലോ ഡൽഹികോപ്പുറേറ്റിന്റെ കോണകം താങ്ങുന്നൊരുഇന്ദ്രപ്രസ്ഥത്തിലെ തമ്പുരാനു മുന്നിൽ …ചലോ ഡൽഹി ,പരിഹസിക്കുന്നൂ … പരാശ്രയമില്ലാ കർഷകരെപറന്നു നടന്നരു പ്രധാനമന്ത്രി …പാവങ്ങളുടെ പാത്രമേ ഇനി ബാക്കിയുള്ളായിരുന്നുപണയപ്പെടുത്താൻ അതു കൊണ്ടു പോയി കൊടുത്തുമടങ്ങവേ ,ദാ പ്രതികരണശേഷി ബാക്കിശേഷിച്ചൊരു പഞ്ചാബി…

‘അമ്മ’ ഓര്‍മ്മയായിട്ട് ഇന്ന് നാലാംവര്‍ഷം ….. Kurungattu Vijayan

‘അമ്മ’ ഓര്‍മ്മയായിട്ട് ഇന്ന് നാലാംവര്‍ഷം, അവര്‍ ബാക്കിവെച്ചുപോയ അടുപ്പും കലവും പൊങ്കാലയും നമ്മുടെ മത, രാഷ്ട്രീയ, സാമൂഹ്യ ചിന്താമണ്ഡലങ്ങളില്‍ ഇപ്പോഴും പുകഞ്ഞും കത്തിയും തിളച്ചും കൊണ്ടിരിക്കുന്നു.അവരുടെ മരണത്തോടെ ഒരു യുഗമാണ് അവസാനിച്ചതെങ്കിലും വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രിയസാഹചര്യത്തില്‍ ജയലളിത എന്ന ഭരണാധികാരിയെ വിലയിരുത്തുന്നതു…

ജനലഴികൾ……… നിഹ ഫിലിപ്പ്

ജനലഴികൾതുറന്നിട്ടിരിക്കുകയായിരുന്നുകാറ്റിന്റെ ചിറകേറിവന്നൊരുവശ്യഗന്ധം നാസികയിലൂടെഅരിച്ചിറങ്ങിമിഴികളിൽ മെല്ലെയൊരുമയക്കം വന്നു മൂടി..മയക്കം വിട്ടുണർന്നതൊരുകാവിലായിരുന്നുപാല നിറയെ പൂത്തിരുന്നു..ഇലകൾ കാണാത്തത്രത്തോളംകാവിലെ കൽവിളക്കുകളിൽദീപജ്വാലകൾ പരസ്പരംചുംബിച്ചുകൊണ്ടിരുന്നു..ഒരിളം കാറ്റ് ചൂളമടിച്ചകന്നുപോയ്‌വശ്യമായൊരു തണുപ്പ്ഉടലിനെ പൊതിഞ്ഞുആരെയോ കാത്തെന്നപ്പോൽഹൃദയം തുടിച്ചുഇണചേരുന്ന നാഗങ്ങളുടെസീൽക്കാര ശബ്ദങ്ങൾഉയർന്നു താഴ്ന്നുകേട്ടുകൊണ്ടിരുന്നുഉണങ്ങിയ കരികിലകളിൽപതിഞ്ഞൊരു കാൽപെരുമാറ്റംകേട്ടുവോ…പിടക്കുന്ന മിഴികളുംവിറകൊള്ളുന്നദരങ്ങളുംഎന്റെ ഗന്ധർവ്വന്റെവരവറിഞ്ഞുവോ…?ഉണരാത്ത ഉറക്കത്തിലേക്ക്ആഴ്ന്നിറങ്ങുന്നപോലൊരുസ്വപ്നമോ…. സത്യമോ….

നാവികസേന ദിവസം. ….. VG Mukundan.

ഓടികിതയ്ക്കുന്ന ജീവിതത്തിലെ ഓർമ്മകളുടെ ചില ഏടുകൾ…… വെളുപ്പിന് നാലുമണിക്കാണ് സെയിലിംഗ്…അധികം വൈകാതെ ഷിപ്പിലെത്തണമെന്നതുകൊണ്ട് പതിവ്കലാപരിപാടികളൊക്കെ വേഗം തീർത്ത്‌ ഭക്ഷണവും കഴിച്ച് തിരിച്ച് ഷിപ്പിലോട്ടു നടന്നു….ഇനി മൂന്നുമാസത്തേയ്ക്കു sailing ആയിരിക്കും ലീവിന് പോകണമെന്നുണ്ടായിരുന്നതാണ് ഇനിയിപ്പോ അതൊന്നും നടക്കില്ല….പതിവുപോലെ ഈ വർഷത്തെ ഓണവും ഷിപ്പിൽ…