Month: December 2020

കാലികവാരം …. അനൂസ് സൗഹൃദവേദി

ആശയദാരിദ്ര്യം കാരണംതൻ്റെ മസ്തിഷ്കത്തിൽപൂച്ച പെറ്റോയെന്ന്സംശയിച്ചോണ്ടിരിക്കുമ്പോഴാണ്,നീണ്ട ഇരുപത്തെട്ടുവർഷത്തിന് ശേഷംസിസ്റ്റർ അഭയക്ക് നീതി ലഭിച്ചെന്നവാർത്ത മത്തായിച്ചനിലെകവിയെ ഉണർത്തിയത് ,സഭയെ മാറ്റി നിർത്തികർത്താവിനെ മാത്രംകുറ്റക്കാരനാക്കിതൻ്റെയൻപത്തിയഞ്ചാമത്തെകവിതയെഴുതി കവറേലിട്ട്മത്തായിച്ചൻഎടുപിടീന്ന് കവലയിലെത്തികവറിന് മുകളിൽപ്രബുദ്ധ വിപ്ലവമാസികയുടെവിലാസമെഴുതി ,മാതാവിൻ്റെ കുരിശുപള്ളിയോട്ചേർന്നുള്ള തപാൽ പെട്ടിയേലിട്ടേച്ച്ചില്ലുകൂട്ടിനകത്ത് ഉണ്ണി –യീശോയേം ഒക്കത്തിരുത്തികാല് പെരുത്ത് നിക്കണകന്യാമറിയത്തോട്,“ഒരു മനസാക്ഷിയുമില്ലാതെഅങ്ങോര് പ്രാർത്ഥിച്ചു…

അന്ധരാകുന്നവർക്കായി ….. പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ

കരിഞ്ഞുതീർന്നവന്റെകുഴിമാടത്തിനരികിൽകരഞ്ഞുതൂവിതരിച്ചുനിൽക്കുമ്പോൾനരകപർവ്വങ്ങൾ തീർത്തനോവിന്റെ അരക്കില്ലത്തിൽവഴിയറിയാതെ പെട്ടുപോയവനെനിസ്സംഗതയുടെ കുടചൂടിമറന്നെന്നുഭാവിച്ചനിന്നെപച്ചമാംസം വെന്തനാറ്റംചുറ്റിപ്പൊതിഞ്ഞുശ്വാസം മുട്ടിക്കും .,കഴലുനീറ്റിപ്പറിക്കുന്നകഷ്ടകാലത്തിന്റെകൂർത്തകനൽമുനകളിൽച്ചവിട്ടിനൊമ്പരമലയേറിയവന്റെകുത്തിനിൽക്കാനൊരുപാഴ്ത്തടിതേടിത്തളർന്നഅലറിക്കരച്ചിലുകൾചത്തുമണ്ണടിയും വരെനിന്റെ കാതുകളെചുട്ടുപൊള്ളിക്കും .,തനിച്ചുനീന്താനാവാത്തവൻജന്മബന്ധങ്ങളുടെസ്നേഹഭാണ്ഡങ്ങൾഇരുഭുജങ്ങളിൽ കെട്ടിവെച്ച്ദുരിതങ്ങളുടെ പെരുമഴക്കാലംമുറിച്ചുകടക്കുമ്പോൾഅലിവിന്റെ തുരുത്തിലേക്കൊരുവിരൽത്തുമ്പുതിരഞ്ഞലഞ്ഞനീറിനിറഞ്ഞകണ്ണുകൾമിഴിയടഞ്ഞൊടുങ്ങും വരെനിന്നെ കീറിനോവിക്കുംദുരന്താവർത്തനങ്ങളിൽആത്മവിശ്വാസത്തിന്റെഅവസാനചില്ലയും മുറിഞ്ഞ്സങ്കടത്തീയിൽപൊള്ളിനീറുമ്പോൾസാന്ത്വനത്തണലുള്ളവാക്കിന്റെമറയ്ക്കായിചുറ്റും പരതിയവന്റെദയചുരത്തുന്ന തീഷ്‌ണനോട്ടങ്ങൾനിദ്രാന്തരത്തിലുംസർപ്പദംശനത്തിന്റെപേക്കിനാവുപോൽനിന്നെ കുത്തിനീറ്റിക്കും .ചിറകുമുറിഞ്ഞുചോരയിറ്റിപ്പിടയുന്നശിഷ്ടജീവനുകളെനോക്കികഷ്ടമെന്ന സഹതാപംലോഭമില്ലാതെ വീതിച്ചുനൽകികടമയുടെകടം തീർത്തുതിരികെനടക്കുമ്പോഴോർക്കുകമരണമെന്ന ഒസ്യത്തിൽഒപ്പിടും വരെജീവിതമെന്നെഴുതിയചുളുങ്ങിയ തുണ്ടുകഷണംനിനക്കുമുൻപിലുംഅവൻ സാക്ഷ്യപെടുത്തിയിരുന്നു .ലാഭനഷ്ടങ്ങളുടെആപേക്ഷികങ്ങളിൽആശ്വാസത്തിന്റെദീർഘനിശ്വാസവും വിട്ട്കുറ്റപ്പെടുത്തലുകളുടെകൊമ്പുകോർക്കലിൽസ്വയം…

വീടു വരയ്ക്കുമ്പോൾ ….വൈഗ ക്രിസ്റ്റി

വീടു വരയ്ക്കുമ്പോൾഎന്നോടു മത്സരിക്കുന്നവർ തോറ്റു പോകുകേയുള്ളു.ചരിഞ്ഞൊടിഞ്ഞു വീഴാറായരണ്ടു വരകൾ ,ഏറിയാൽ മൂന്ന്മേൽക്കൂര കഴിഞ്ഞുകുത്തനേയുള്ള വരകൾക്ക്ലെവലൊപ്പിക്കേണ്ട കാര്യമേയില്ലഅതങ്ങനെതടിച്ചും മുഴച്ചും മണ്ണുരുട്ടി ഓട്ടയടച്ചുംപടത്തെ വൃത്തിയാക്കി വച്ചോളുംശരിക്ക് തെളിയാത്തതടിച്ച മുനയുള്ള പെൻസിൽ കൊണ്ട്വാതിലും രണ്ടേരണ്ട് ജനലുംഭദ്രമായി തട്ടിപ്പൊത്തിയടച്ചു വയ്ക്കാംഇറയത്തു നാലു ചളുക്കപാത്രങ്ങൾ(ചോർച്ച പിടിക്കാൻ )മുറ്റത്ത് അങ്ങിങ്ങ്കുറച്ച്…

പുതുവെട്ടം …. ഷാജു. കെ. കടമേരി

എത്ര തല പുകഞ്ഞിട്ടുംഉത്തരമില്ലാത്ത ചില ചോദ്യങ്ങൾനമ്മളെ വരിഞ്ഞ് കൊത്തിവട്ടം ചുഴറ്റാറുണ്ട്.അലറിക്കുതിച്ച് പെയ്യുന്നമഴയെ കെട്ടിപ്പിടിച്ച്വെയിൽ നിവർത്തിയിട്ടജീവിതപടർപ്പുകളിൽ ചുംബിച്ച്താളം കൊട്ടി ചുവട് വയ്ക്കുന്നചോര വിഴുങ്ങിയ ഇളംകാറ്റ്കത്തുന്ന മഴയെനെഞ്ചോടടുക്കിപ്പിടിച്ചജന്മങ്ങളുടെ തലച്ചോറിൽചാട്ടവാറടിയേറ്റ് പുളയുന്നു.നീതിക്കുവേണ്ടി ശബ്‌ദിക്കുന്നവരുടെകഴുത്ത് ഞെരിച്ച് കൊല്ലുന്നചില താന്തോന്നിത്തരങ്ങൾഅമർത്തിവച്ച രോഷംപൊയ്മുഖങ്ങളുടെകഴുത്ത് കുത്തിപ്പിടിച്ച്പുറത്തേക്ക് വലിച്ചിഴച്ച്ചോദ്യം ചെയ്ത്ജ്വലിച്ച് പെയ്യുന്നു.എതിർ ശബ്ദങ്ങളെ…

നാളെ മുതൽ ഡ്രൈവിങ് ലൈസൻസ് ഓൺലൈനായി പുതുക്കാം.

മോട്ടോർ വാഹനവകുപ്പിന്റെ എല്ലാ ഓഫീസുകളും പേപ്പർ രഹിതമാക്കുന്നതിന്റെ ഭാഗമായി നാളെ മുതൽ ഡ്രൈവിങ് ലൈസൻസ് ഓൺലൈനായി പുതുക്കാം. പ്രവാസികൾക്ക് വിദേശത്ത് നിന്നും ലൈസൻസ് പുതുക്കാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മോട്ടോർ വാഹനവകുപ്പിന്റെ എല്ലാ ഓഫീസുകളും നാളെ മുതൽ പേപ്പർ രഹിതമാകുമെന്നും അധികൃതർ അറിയിച്ചു.…

ഒരു ദേശം അപ്രത്യക്ഷമാകുന്ന വിധം …. Shaju V V

താഴ്‌വരയ്ക്കിരുപുറംധ്യാനശില്‍പ്പങ്ങള്‍ പോലെപരസ്പരം മുഴുകിയിരിക്കുന്നപര്‍വ്വതങ്ങളിലൊന്നാണ്ആദ്യം അപ്രത്യക്ഷമായത്.(ആ മനോജ്ഞ താഴ്‌വരയായിരുന്നുഅവര്‍ക്കിടയിലെടേബിള്‍)പൊടുന്നനെ ഒരു പര്‍വ്വതംകണ്ടുകൊണ്ടിരിക്കെ കാണാതായിഅന്‍വര്‍ എന്ന ആട്ടിടയന്‍മോഹാലസ്യപ്പെട്ടുപോയി.ഒരു ലോങ് മാര്‍ച്ചിനിടെഏതോ മാന്ത്രികനായഛായാഗ്രാഹകന്റെക്ലിക്കില്‍ഉറഞ്ഞുപോയമഞ്ഞുടുത്തപൈന്‍മരങ്ങളിലൊന്ന്അമര്‍ത്തിവെച്ച നിലവിളിയോടെഅന്തര്‍ദ്ധാനം ചെയ്യുന്നതിനുസാക്ഷികളായതടാകത്തില്‍ മീന്‍ പിടിക്കുന്നമൂന്നു കുട്ടികള്‍ചൂണ്ടലില്‍ കുരുങ്ങിയമീനുകളെപ്പോലെ പിടച്ചുപോയി.പള്ളി മിനാരത്തിന്‍മേല്‍ എപ്പോഴും കാണപ്പെടാറുള്ളആ ദേശാടനപ്പക്ഷി(ആ താഴ്‌വരയില്‍ എത്തിയതോടെസ്വധര്‍മ്മം മറന്നുപോയആ ദേശാടനപ്പക്ഷി)ഇനിയൊരിക്കലും മടങ്ങിവരില്ലെന്നുപിറുപിറുത്തുപറന്നുപോയി.ചിട്ടയിലും…

നൊമ്പരം …. Shyla Kumari

അവണിക്കപ്പെടുന്നതിന്റെപരിഹസിക്കപ്പെടുന്നതിന്റെവഞ്ചിക്കപ്പെടുന്നതിന്റെസ്നേഹനിഷേധത്തിന്റെ വേദനഅതനുഭവിക്കുന്നവനേ അറിയൂപുറത്താക്കപ്പെടുന്നവന്റെ നൊമ്പരംപുറത്താക്കുന്നവന് മനസ്സിലാവില്ലചങ്ക് തകരുന്നതിന്റെ നൊമ്പരംവാക്കുകൾക്കു വർണിക്കാനാവില്ലവാടിവീഴുന്ന പൂവിന്റെ നൊമ്പരംതാങ്ങിനിർത്തുന്ന തണ്ടിനറിയില്ലകണ്ണു കാണാത്തൊരുവന്റെ സങ്കടംകണ്ണുള്ളവനെങ്ങനെയറിഞ്ഞിടുംആർക്കും നൊമ്പരമാകാതിരിക്കാനും, ഏവർക്കും ആശ്വാസമായിത്തീരാനുമാകട്ടേനമ്മുടെ ജന്മനിയോഗം. എല്ലാ സൌഹൃദങ്ങൾക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ…. ഹൃദയപൂർവ്വം.

ശ്രിമതി സെലീന ജോർജ് (86) നിര്യാതയായി.

വിയന്ന :പ്രമുഖ വിയന്ന പ്രവാസി മലയാളി ശ്രി ജാക്സൺ പുല്ലോലിയുടെ മാതാവ് ശ്രിമതി സെലീന ജോർജ് 86 ഇന്ന് 31 .12 .2020 രാവിലെ 10 :30 ന് സ്വവസതിയിൽ നിര്യാതയായിഏറെ നാളുകളായി വാർദ്ധക്യ സംബന്ധമായ രോഗത്തിന് ചികിത്സയിൽ ആയിരുന്നു.പരേതനായ ജോർജ്…

പ്രവാസി മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദി അറേബ്യയിൽ മരിച്ചു. കണ്ണൂർ ഇരിട്ടി കീപ്പള്ളി പരിയേടത്ത് വീട്ടിൽ അബ്ദുൽ സലാം (50) കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലാണ് മരിച്ചിരിക്കുന്നത്. ഒരാഴ്ച മുമ്പ് നെഞ്ചുവേദന ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു ഇദ്ദേഹത്തെ.വീട്ടിൽ…

ബ്ലൗസിനുള്ളിൽ ഒളിപ്പിച്ച നോട്ടുകൾ …. Thaha Jamal

ബ്ലൗസിനുള്ളിലേക്ക്പലരുടെയും നോട്ടങ്ങൾചെന്നു പതിക്കാറുണ്ടെങ്കിലുംഒളിപ്പിച്ച നോട്ടുകളെക്കുറിച്ച്കെട്ടിയോനു മാത്രമറിയാം.ഇടയ്ക്കിടെ മോഷ്ടിക്കാനിറങ്ങുന്നകെട്ടിയോൻ തിരിഞ്ഞു കിടക്കുമ്പോൾനോട്ടും മോഷ്ടിച്ചിരുന്നു.അതൊരു സുഖമുള്ള മോഷണമായിരുന്നു.കെട്ടിയോൻ്റെ പോക്കറ്റിൽ നിന്നുമെടുത്തത്അങ്ങേര് തിരികെയെടുക്കുന്ന സൂത്രം.ദീനം വന്നു കിടപ്പിലായകെട്ടിയോനു മരുന്നു വാങ്ങാൻകാശില്ലാതായപ്പോളാണ്അവളും വീട്ടുപണിക്കിറങ്ങിയത്ഒരു നാൾ കെട്ടിയോൻ്റെ കുഴിമാടത്തിൽപ്രാർത്ഥിച്ച് മടങ്ങുമ്പോൾമക്കളില്ലാതായവളുടെ മുഖംആദ്യമായി അവൾ കണ്ണാടിയിൽ കണ്ടു.ഒറ്റയ്ക്കായ വീട്ടിൽ ഒറ്റപ്പെട്ടവളുടെതടങ്കൽ…