ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

അവണിക്കപ്പെടുന്നതിന്റെ
പരിഹസിക്കപ്പെടുന്നതിന്റെ
വഞ്ചിക്കപ്പെടുന്നതിന്റെ
സ്നേഹനിഷേധത്തിന്റെ വേദന
അതനുഭവിക്കുന്നവനേ അറിയൂ
പുറത്താക്കപ്പെടുന്നവന്റെ നൊമ്പരം
പുറത്താക്കുന്നവന് മനസ്സിലാവില്ല
ചങ്ക് തകരുന്നതിന്റെ നൊമ്പരം
വാക്കുകൾക്കു വർണിക്കാനാവില്ല
വാടിവീഴുന്ന പൂവിന്റെ നൊമ്പരം
താങ്ങിനിർത്തുന്ന തണ്ടിനറിയില്ല
കണ്ണു കാണാത്തൊരുവന്റെ സങ്കടം
കണ്ണുള്ളവനെങ്ങനെയറിഞ്ഞിടും
ആർക്കും നൊമ്പരമാകാതിരിക്കാനും, ഏവർക്കും ആശ്വാസമായിത്തീരാനുമാകട്ടേ
നമ്മുടെ ജന്മനിയോഗം. എല്ലാ സൌഹൃദങ്ങൾക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ…. ഹൃദയപൂർവ്വം.

By ivayana