കൊച്ചേട്ടു വീട്ടിലെ ഏലിക്കുട്ടി അമ്മ ……. ജോർജ് കക്കാട്ട്
നേരം ഇരുട്ടിത്തുടങ്ങി ..കാക്കകൾ വട്ടം പറക്കുന്നു ..അടുത്ത അമ്പലത്തിൽ നിന്നും ദീപാരാധനക്ക് മുൻപുള്ള ഭക്തി ഗാനം മുഴങ്ങി നിന്നു ..അകത്തെ മുറിയിൽ നിന്നും നീണ്ട ഞരക്കങ്ങളും ശ്വാസം കിട്ടാൻ വിഷമിച്ചു കൊണ്ടുള്ള കൊച്ചേട്ടു തറവാട്ടിലെ ഏലിച്ചേടത്തിയുടെ ശ്വാസം വലിയും ..കട്ടിലിൽ കിടന്നു…