സുഗന്ധിനി
രചന : കല സജീവൻ✍ വൈകുന്നേരത്തെ കുളി കഴിഞ്ഞവൾമുറ്റത്തിറങ്ങി നിൽക്കും.വിരിയാൻ തുടങ്ങിയ പൂക്കളെല്ലാംനാട്ടുവെളിച്ചത്തിൽ അവളെ നോക്കി ചിരിയുതിർക്കും.ഒരു മുല്ലമൊട്ട്,ചിലപ്പോൾ ഒരു ചെമ്പകപ്പൂവ്,പാരിജാതം,പിൻനിലാവിൽ തെളിഞ്ഞ നീലിച്ച പൂവ്,അല്ലെങ്കിൽ വേലിത്തലപ്പിൽ പടർന്ന പേരറിയാത്ത പൂവ്…വിരൽത്തുമ്പുനീട്ടിയവൾ പറിച്ചെടുക്കും.വാസനിച്ചു വാസനിച്ചങ്ങനെ സ്വയം മറക്കും.നനവുണങ്ങാത്ത മുടിയിൽ തിരുകും.പൂക്കളെല്ലാം വിരിയുന്നത്…
