നിഷ്പക്ഷൻ
രചന : ഹാരിസ് എടവന✍ എനിക്ക് നിക്ഷ്പക്ഷരെപേടിയാണ്.അവരാണ്അമ്മയെ തല്ലിയപ്പോൾരണ്ടു പക്ഷമുണ്ടെന്നുപറഞ്ഞത്.അവരാണ്കലാപം നടക്കുന്ന തെരുവിൽശവപ്പെട്ടിഡിസ്കൗണ്ട് വിലയ്ക്ക് വിറ്റത്.വിശന്നു മരിക്കുന്നവർക്കായ്‘ദാരിദ്ര്യവും ജനസംഖ്യാവർദ്ധനവും’എന്ന വിഷയത്തിൽസിമ്പോസിയം സംഘടിപ്പിച്ചത്.എനിക്ക് നിക്ഷ്പക്ഷരെ പേടിയാണ്.അഭയാർത്ഥികളെപ്പറ്റി സംസാരിക്കുമ്പോൾപലായനങ്ങൾ നാഗരികതനിർമ്മിച്ചതിനെപ്പറ്റി പറയും…അലക്കാത്ത അടിവസ്ത്രമിട്ട്ജാതിരഹിതരാജ്യത്തെസ്വപ്നം കാണുംതുല്ല്യതയെക്കുറിച്ച് വാചാലരാവുമ്പോഴുംഅവർ നീതിയെപ്പറ്റി സംസാരിക്കില്ല.സ്വാതന്ത്ര്യത്തിനായി ദാഹിക്കുമ്പോഴുംകാരാഗൃഹങ്ങളെ കാണില്ല.എനിക്ക് നിക്ഷ്പക്ഷരെ പേടിയാണ്…അക്രമികൾക്കു…
