ഓർമ്മകൾ വരികളാകുമ്പോൾ
രചന : ശൈലേഷ് പട്ടാമ്പി ✍ കൈതപ്പൂ മണമൊഴുകിയസന്ധ്യകൾ,മഴ തോർന്ന് നീർച്ചാലുകൾഒഴുകുന്ന ഇടവഴി,മഴവെള്ളത്തിന്റെ ഒഴുക്കിനെതടസ്സപ്പെടുത്തുന്ന എന്റെ കുസൃതി കാൽപാദങ്ങൾ,മഴയേറ്റു നനഞ്ഞ ഇരു കുയിലിണകൾ പാടുന്നകോകില നാദവും,ഇറ്റി വിഴുന്ന മഴത്തുള്ളികൾകൈകൊണ്ട് തട്ടിത്തെറിപ്പിച്ചും,ഒരു പുഴ പോലെപാടങ്ങൾ നിറഞ്ഞൊഴുന്നതുലാവർഷമഴ!ഇക്കരെ നിന്നു അക്കരെ കടക്കാനാവാതെതോട്ടുവരമ്പിൽ ഒറ്റയ്ക്കു നിന്നതും,ഇടിവെട്ടുമ്പോൾ…
