കണ്‍മുന്നിലൊരു മരണം
രചന : സുബിൻ അമ്പിത്തറയിൽ✍ രാത്രിയില്‍മുറിക്കുളളില്‍തനിച്ചിരിക്കെകണ്‍മുന്നിലൊരു മരണം.മിന്നി മിന്നിഅവസാന വെട്ടവുംവെടിയുകയാണ്ചുവരിലെ ബള്‍ബ്.ഏറെക്കാലമൊരേ മുറിയില്‍വായിച്ചും, ഏകാന്തതപകുത്തും ജീവിച്ചതാണ്.പുസ്തകങ്ങളിലുദിച്ചുനിദ്രയില്‍ നിലാവ് പൊഴിച്ചു.കരഞ്ഞപ്പോള്‍, ലോകത്തെകണ്ണടച്ചിരുട്ടാക്കി തന്നു.സമയം വന്നപ്പോള്‍മരണംഅതിനെ കൊണ്ടുപോയി.ഹോള്‍ഡറില്‍ നിന്നുമഴിച്ച്മേശമേല്‍ കിടത്തി..ഉടലിലിപ്പൊഴും ജീവന്റെ ചൂട്.വേണ്ടപ്പെട്ടവരുടെ മരണംവേണ്ടപ്പെട്ട പ്രവൃത്തികളെനിശ്ചലമാക്കുമ്പോലെ,ഏകാന്തതയിലുണരുംതൃഷ്ണകളെ തടഞ്ഞ്ഇരുട്ടുമുറിയില്‍ഒരു ബള്‍ബിന്റെശവശരീരത്തിന്കൂട്ടിരിക്കുന്നു ഞാന്‍.ബള്‍ബിനൊക്കെഎന്തുജീവന്‍ എന്ന്തോന്നിയേക്കാം..പക്ഷേ,ഈ രാത്രിഈ മരണംഅക്ഷരാര്‍ത്ഥത്തില്‍ഇരുട്ടിലാഴ്ത്തിക്കളഞ്ഞു…എന്നെ.…