മനസ്സിലെ ശോഭായാത്രയിലൂടെ
രചന : കൃഷ്ണമോഹൻ കെ പി ✍ കായാമ്പൂ വർണ്ണനായ് മണ്ണിൽ പിറന്നൊരുകാരുണ്യമൂർത്തി നിൻ ലീലകളെകണ്ണിനാൽ കാണുന്നു, ഉള്ളിൽ സ്മരിക്കുന്നുകാർവർണ്ണാ,കണ്ണാ തുണച്ചീടണം കർമ്മപഥത്തിങ്കൽ നീ വന്നുചേർന്നോരുകൃഷ്ണാഷ്ടമിയിൽ എൻ്റെ ഭക്തികൈതവശാലിയാം നിന്നുടെ പാദത്തിൽകൈവല്യം പൂകാൻ സമർപ്പിപ്പു ഞാൻ കാതരയാകുമാരാധയുമൊത്തു നീകരളിലെ വൃന്ദാവനത്തിലെത്തൂകാർമേഘവർണ്ണനാം വാസുദേവാ…