🪴 മാനസ വൃന്ദാവനത്തിലൂടെ🪴
രചന: കൃഷ്ണമോഹൻ കെ പി ✍ മധുബിന്ദുവിറ്റുന്ന മലരിതൾ പോലൊരുമഹിതപ്രഭാതത്തിൻ ചെന്നിറത്തിൽമതിമറന്നോതുന്നു വാക്കുകൾ മത്സഖേമനമോടെ നേരുന്നു, സുപ്രഭാതംനീളെപ്പരക്കുന്ന നവ്യസുഗന്ധത്താൽപൂരിതമാകുന്ന യാമമൊന്നിൽനീരജം പുഷ്പദലങ്ങൾ വിടർത്തിയോപൂവണിഞ്ഞോ,രാഗ വിസ്മയങ്ങൾമാനസമെന്നൊരു നാദവിപഞ്ചികമാധുര്യമുള്ളൊരു ഗാനവുമായ്മായാത്ത രോമാഞ്ചകഞ്ചുകം ചാർത്തിയമാമകപ്പുൽക്കുടിൽ സാനുവിങ്കൽമാനത്തു നിന്നൊരു മഞ്ജുള ഗാത്രി പോൽമാദക സ്വപ്നം പറന്നിറങ്ങീപാത തന്നോരത്തു…