കടൽ തീരങ്ങൾ .
രചന : ഗഫൂർകൊടിഞ്ഞി✍ കടൽക്കരയിലലയുമ്പോൾപാദസരക്കിലുക്കങ്ങൾ ,ഉപ്പു കാറ്റിൽ നുരപതയുന്നപ്രണയത്തിന്റെ ആദ്യാക്ഷരങ്ങൾ .കടൽ തീരങ്ങൾആഹ്ലാദത്തിമർപ്പുകൾ ,ആകാശത്തോളമുയരുന്നസ്വപ്ന സൗധങ്ങൾ ,അവിടവിടെ പ്രതീക്ഷയറ്റവരുടെചുടു നെടു വീർപ്പുകൾ ,തകർന്ന് വീഴുന്ന മണൽ കൂനകൾ .കടൽ തീരങ്ങൾകലങ്ങിമറിഞ്ഞ സങ്കടപ്പെരുങ്കടലുകൾചുമടിറങ്ങാൻ മടിക്കുന്ന അത്താണികൾ ,അശരണരുടെ അഭയ കേന്ദ്രങ്ങൾ .കടൽ തീരങ്ങൾനിഷ്കളങ്കതയുടെകരവിരുതുകൾ…
