പാപികളുടെ ചാവുതറകളിൽ
വിശുദ്ധരുടെ പെരുങ്കാളിയാട്ടം
രചന : അശോകൻ പുത്തൂർ ✍ അന്ന്കവിതകൊണ്ട്കണിയൊരുക്കിയതുംവാക്കുകൾനെയ് വിളക്കാക്കിയതുംഅക്ഷരങ്ങളാൽനിറപറ ഒരുക്കിയതുംനമ്മൾ തന്നെ………..ഇന്ന്കവിതകൊണ്ട്കണ്ണോക്ക് പോകുന്നതുംവാക്കാൽ കുഴികുത്തിഅക്ഷരങ്ങളാൽചിതയൊരുക്കുന്നതുംനമ്മൾ തന്നെ………….പരിതപിക്കുകയോസങ്കടപ്പെടുകയോ വേണ്ട.മായ്ച്ചും വരച്ചും കുതിക്കുംകാലത്തിന്റെ തിരുവരങ്ങിൽനമ്മൾഇത്തിരിനേരം ഇളവേറ്റുഅത്രമാത്രം………….ദൈവംരണ്ടായിരത്തി ഇരുപത്തിരണ്ടിലെവിശുദ്ധരുടെപേരു വിവരപ്പട്ടികയിൽ നിന്ന്എന്റെ പേരുവെട്ടുന്നുഇരുപത്തി മൂന്നിലെഅവിശുദ്ധരുടെ രാജാവാക്കാൻദൈവത്തിന് ഞാൻഅപേക്ഷ വയ്ക്കുന്നു
