Month: February 2023

കാത്തിരിപ്പ്..

രചന : ദീപക് രാമൻ.✍ നീ എവിടെയാണ്…ഒരിക്കലെങ്കിലുംഎന്നെ കാണണമെന്ന് നിനക്ക് ആഗ്രഹമില്ലേ…നമ്മൾ അവസാനമായി കണ്ട ദിവസംനീ എന്നെത്തന്നെ നോക്കിയിരിക്കുന്നതും,കണ്ണുകൾ നിറയുന്നതും ഞാൻ കണ്ടു.കാത്തിരിക്കണമെന്ന് പറഞ്ഞിട്ടല്ലേ അന്ന് നീ പോയത്…ഞാനിപ്പോഴും നിന്നെയും കാത്തിരിക്കുകയാണ്…എൻ്റെ ഹൃദയാങ്കണത്തിൽനിനക്കുവേണ്ടി പൂക്കുന്നവാകമരങ്ങളുണ്ട്…എൻ്റെ ഹൃദയാംബരത്തിൽനിനക്കുവേണ്ടി തെളിയുന്നനക്ഷത്രങ്ങളുണ്ട്…എൻ്റെ ഹൃദയ സാഗരത്തിൽനിന്നെ പുണരാൻ…

കൂട്

രചന : ഷാജി നായരമ്പലം ✍ ചെറു മുളം തുണ്ടുകൾ കരിയിലപ്പൊട്ടുകൾചകിരിനാരിൽക്കോർത്തു കൂടൊരുക്കി, ഇണ-ക്കുരുവികൾ രണ്ടു പേർ പണിയുന്നു ജീവിത-ക്കരുതലും, കാതലും ചേർത്തുരുക്കീ!ഇണയൊരാൾ കാവലായ് അകലെനിൽക്കും, മറു-കുരുവിയാൾ തൂവൽമേലാപ്പു കെട്ടും,നെടിയകൊമ്പിൻ കൊച്ചു ശാഖയിൽ പൂത്തപോൽകമനീയമായ് കൂടു തൂങ്ങി നില്പൂ….കിളിയിണ കുട്ടിൽപ്പൊരുന്നിരിക്കേഒഴിയാതിണക്കിളികാവൽ നിന്നൂപുളകമായ്…

മരുപ്പച്ച

രചന : വേണുക്കുട്ടൻ ചേരാവെള്ളി✍ ഒരു കുഞ്ഞു സൂര്യനിന്നുണരുന്നു മുന്നിലായ്നിറ വജ്ജ്ര ശോഭയിൽമുഖം തുടുത്ത്ഇരവും ഭയക്കാതെയിനിയുള്ള പകലുകൾഹരിതാഭ ശോഭ നിറച്ചിടുവാൻപകരം തരാനൊരുനിറമുള്ള കനവില്ലകാണാക്കിനാക്കളും കൂടെയില്ലഇലകൾ പൊഴിച്ചിന്നുമൃതനായോരെന്നുടെസ്‌മൃതികളിൽ പൂക്കും വസന്തമാവാൻവഴി തെറ്റി വന്നതല്ലറിവിന്റെ പാതയിൽവഴിവെട്ടി വന്നതാണീ വെളിച്ചംഒരു കൈക്കുടന്നയിൽതെളിനീരുമായൊരുപൂർവ്വ ജന്മത്തിൻ സുകൃതമായിവേരറ്റു നിൽക്കുമെൻതരുവിൽ…

“ഓർമ്മയിൽ ഒരു സ്നേഹക്കടൽ “

രചന : പോളി പായമ്മൽ (പൈലി ലോ) ✍ ടീച്ചറുടെ പേര് ഹൈമാവതിയെന്നാണെങ്കിലും എല്ലാരും ഹേമ ടീച്ചറെ എന്നാ വിളിക്കാറ്. ടീച്ചർക്ക് അതാണിഷ്ടവും. ഞാനാണെങ്കിൽ ടീച്ചറമ്മേ എന്നും.അങ്ങനെ വിളിക്കുമ്പോ ടീച്ചറുടെ മുഖം വല്ലാതെ ചുവന്നു തുടുക്കാറുണ്ട്.കയറി വാടാ ചെക്കാ ന്ന് പറഞ്ഞ്…

തെരുവിലെ കൂണുകൾ

രചന : അഷ്‌റഫ് അലി തിരൂർകാട് ✍ മഴയത്തു പൊട്ടിമുളക്കുന്ന കൂണുപോൽ,തെരുവിലായ് പെരുകുന്നനാഥമാം ബാല്യങ്ങൾമനസ്സാക്ഷിയുള്ളോർക്ക് നൊമ്പര കാഴ്ചയായ്,തെരുവിലായ് അലയുന്നനാഥമാം ബാല്യങ്ങൾമധുരമാം ജീവിതം നുണയേണ്ട പ്രായമിൽ,കൈനീട്ടി അലയുന്നനാഥമാം ബാല്യങ്ങൾമഞ്ഞിലും മഴയിലും കത്തുന്ന വെയിലിലും,അലക്ഷ്യമായ് നീങ്ങുന്നനാഥമാം ബാല്യങ്ങൾമൂകമാം ദുഃഖങ്ങൾ കണ്ണിലൊളിപ്പിച്ച്,വയറു വിശന്നൊരനാഥമാം ബാല്യങ്ങൾമറ്റുള്ളവർ തൻ…

ഇന്ന് ലോകതയ്യൽദിനം

രചന : വിജയൻ കുറുങ്ങാട്ട് ✍ ഒരു നാടിന്റെ ബാല്യകൗമാരയൗവനവാർദ്ധക്യവളർച്ചയുടെ പരിണാമപരിമാണങ്ങളെ ഇഞ്ചിഞ്ചായി അളന്നുകുത്തിക്കുറിച്ച് വെട്ടിത്തുന്നിപ്പാകപ്പെടുത്തി ഉടുപ്പിക്കുന്നവരാണ് നാട്ടകത്തിന്റെ, നാട്ടുന്മയുടെ അടയാളങ്ങളായ തയ്യൽക്കാരെന്ന തുന്നൽക്കാർ. നാട്ടകത്തിലെ കുടിലുതൊട്ട് കൊട്ടാരംവരെയും പണ്ഡിതർമുതൽ പാമരന്മാർവരെയും തുന്നക്കാരനെ അറിയും, തുന്നക്കാരനും അറിയാം. അത്രയ്ക്ക് ജാനകിയമായ ഒരു…

എന്റെ പ്രണയകാലശലഭങ്ങൾ

രചന : ജയരാജ് മറവൂർ✍ നിന്റെരകാലശലഭങ്ങളെമധുരമധുരമായ് പറത്തിവിടട്ടെനിന്നിലെ വർഷകാലങ്ങളെയുംഋതുപ്പകർച്ചകളെയുംസൗമ്യസായന്തനങ്ങളെയും ഓട്ടോഗ്രാഫിലേക്ക്ഞാനീ ശലഭങ്ങളെ പറത്തി വിടട്ടെഎന്റെ കൗമാഎന്റെ ഹൃദയത്തിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട്തിരിച്ചറിയുമോ നീയാ ശലഭങ്ങളെ ?നീലച്ചിറകുള്ള കണ്ണിൽ കുസൃതിയുള്ളപിടിതരാത്ത തേൻശലഭങ്ങൾഒരു തുമ്പി നീട്ടുമ്പോൾ ഒരു തുടംപൂന്തേനൊഴുകിപ്പരക്കുന്നതു പോലെഒരു ചിറകടിക്കുമ്പോൾ ഒരായിരം ഹർഷംഒരുമിച്ചുദിച്ച പോലെപറന്നു…

ഗാന്ധി

രചന : രാജശേഖരൻ✍ ആരാണ് ഗാന്ധി,ആരാണ് ഗാന്ധി ?നേരിൻ്റെ പേരാണുഗാന്ധി.ഇരുളിൽ കാരുണ്യ ദീപ്തി,തനിരൂപമൻപിൻ,ഗാന്ധി. അഭിനവ ക്രിസ്തു, ഗാന്ധിഅനുകമ്പാദേവൻ ബുദ്ധൻഅരചശ്രേഷ്ഠനാമക്ബർഅഹിംസാരാജന്നശോകൻ. ആകില്ല ഗാന്ധി,കൃഷ്ണനോആയുധമേന്തും രാമനോ.അഖിലേശാവതാരങ്ങൾഅങ്ങേക്കു മുന്നിൽ നിസ്സാരർ.

ഡ്രീം പ്രോജക്ടുകളുമായി സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഡ്രീം ടീം ഫൊക്കാനയുടെ അമരത്തിലേക്ക്.

ന്യൂജേഴ്‌സി: ‘ഡ്രീം ടീം, ഡ്രീം പ്രൊജക്ട്സ്’ മുദ്രാവാക്യവുമായി സജിമോന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള ടീം അടുത്ത ഫൊക്കാന ഭാരവാഹിത്വത്തിലേക്കുള്ള സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. പാഴ്‌സിപ്പനിയിലെ എല്‍മാസ് റെസ്റ്റോറന്റില്‍ നിറഞ്ഞുകവിഞ്ഞ സദസിനെ സാക്ഷിയാക്കി തന്നോടൊപ്പം മത്സരിക്കുന്ന ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ സ്ഥാനാര്‍ഥി…

ആരാണ് മികച്ച കവി.?

രചന : പള്ളിയിൽ മണികണ്ഠൻ ✍ കാറ്റിൽകൊമ്പൊടിഞ്ഞാലുംവേരിൽകരുത്ത് കാട്ടുന്നവനാണച്ഛൻ.അകത്ത്കടൽ പേറുന്നതുകൊണ്ടാണ്പുറത്തെ പുഴ കണ്ടാലച്ഛൻഭയപ്പെടാത്തത്.മൗനത്തിന്റെ മഞ്ഞുമൂടിയ വഴികളെവാചാലതയുടെമഞ്ഞവെളിച്ചംകൊണ്ടച്ഛൻമറികടക്കാറുണ്ട്.തളർച്ച തോന്നുമ്പോഴുംകരുത്ത് കാട്ടുന്നവനാണച്ഛൻ,കരച്ചിലൊളിപ്പിച്ച്ചിരിച്ചുകാണിക്കുന്ന പുണ്യം.തീവ്രതാപത്തിന്റെ കാഠിന്യം വിതച്ചാലുംപോക്കുവെയിലിന്റെഔഷധം പകർന്നിട്ടേഅച്ഛൻ ഉറങ്ങാറുള്ളൂ.ഭൂമിപോലമ്മ സ്നേഹ-ച്ചെപ്പുമായ് ചേർന്നിരിക്കുമ്പോൾ….ചുട്ടുപൊള്ളിക്കൊണ്ടച്ഛൻ,മേലേകാവൽ നിൽപ്പുണ്ട് സൂര്യനെപ്പോലെ. അമ്മയൊരു കവിയാണ്.നാലുവരികളാൽതീർത്തഎത്രയെത്ര കവിതകളാണെന്നോഅമ്മ അച്ഛനെക്കുറിച്ച് എഴുതിയിട്ടുള്ളത്.കാവ്യമികവുള്ളഅമ്മയെക്കുറിച്ച് ഞാൻ പറഞ്ഞപ്പോൾമറുപടിയായിഒറ്റവരികൊണ്ടൊരുമഹാകാവ്യമാണച്ഛനെഴുതിയത്..അമ്മയുണ്മയാ-ണൻപാണഴകാ-ണതിമൃദുലമൊഴുകുമൊരു-പുഴയാണ്.!!!!ഞാനിപ്പോൾഅന്വേഷണത്തിലാണ്.ഏറ്റവും…