രചന : രാജശേഖരൻ✍

ആരാണ് ഗാന്ധി,
ആരാണ് ഗാന്ധി ?
നേരിൻ്റെ പേരാണുഗാന്ധി.
ഇരുളിൽ കാരുണ്യ ദീപ്തി,
തനിരൂപമൻപിൻ,ഗാന്ധി.

അഭിനവ ക്രിസ്തു, ഗാന്ധി
അനുകമ്പാദേവൻ ബുദ്ധൻ
അരചശ്രേഷ്ഠനാമക്ബർ
അഹിംസാരാജന്നശോകൻ.

ആകില്ല ഗാന്ധി,കൃഷ്ണനോ
ആയുധമേന്തും രാമനോ.
അഖിലേശാവതാരങ്ങൾ
അങ്ങേക്കു മുന്നിൽ നിസ്സാരർ.

By ivayana